അന്‍വറിന്റെ നിയമസഭയിലെ സീറ്റ് മാറ്റണമെന്ന് സിപിഎം; പ്രതിപക്ഷ നിരയിലേക്ക് മാറ്റി സ്പീക്കർ

പിവി അന്‍വറിനെ നിയമസഭയിലെ സിപിഎം എംഎല്‍എമാരുടെ ബ്ലോക്കില്‍ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത്. സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ടിപി രാമകൃഷ്ണനാണ് കത്ത് നല്‍കിയത്. ഇതോടെ നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പുതിയ സീറ്റാകും അന്‍വറിന് നല്‍കുക. സിപിഎം സ്വതന്ത്രനായാണ് അന്‍വര്‍ നിലമ്പൂരില്‍ നിന്നും വിജയിച്ചത്. സിപിഎം പാര്‍ലമെന്ററി പാര്‍ട്ടിയിലും അംഗമായിരുന്നു. ഇതിനാലാണ് സിപിഎം സമാജികര്‍ക്കൊപ്പം സീറ്റ് നല്‍കിയിരുന്നത്.

മുഖ്യമന്ത്രിയേയും സിപിഎമ്മിനേയും വെല്ലുവിളിച്ച് അന്‍വര്‍ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോവുകയായിരുന്നു. ഇക്കാര്യം അന്‍വര്‍ തന്നെ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെയാണ് സിപിഎം സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. നിയമസഭയില്‍ ഭരണപക്ഷത്തിനൊപ്പം ഇരിക്കില്ലെന്നും സീറ്റില്ലെങ്കില്‍ തറിയില്‍ ഇരിക്കുമെന്നും അന്‍വര്‍ പ്രഖ്യാപിച്ചിരുന്നു.

അവസാനനിരയില്‍ പ്രതിപക്ഷത്തിനോട് ചേര്‍ന്ന് അന്‍വറിന് പുതിയ ഇരിപ്പിടം നല്‍കി. മഞ്ചേശ്വരം MLA എ കെ എം അഷറഫിന്റെ അടുത്തായാണ് സീറ്റ് അനുവദിച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top