സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ യുഡിഎഫ് ഉന്നതാധികാര സമിതി അംഗവും; ദേവരാജന്റെ പ്രസംഗം കരുതലോടെ

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ ഇടത് പാര്‍ട്ടികളുടെ സാന്നിധ്യം സ്വഭാവികമാണ്. എന്നാല്‍ ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജന്‍ സിപിഎം വേദിയില്‍ എത്തിയതില്‍ കേരളത്തില്‍ ഏറെ ന്യായീകരണങ്ങള്‍ വേണ്ടി വരും. കാരണം ഫോര്‍വേഡ് ബ്ലോക്കിന്റെ ദേശീയ ജനറല്‍ സെക്രട്ടറി എന്നതിനൊപ്പം യുഡിഎഫ് ഉന്നതാധികാര സമിതി അംഗം കൂടിയാണ് ദേവരാജന്‍. കേരളത്തില്‍ പല്ലും നഖവും കൊണ്ട് സിപിഎമ്മിനെ എതിര്‍ക്കുന്ന മുന്നണിയിലെ ഒരു നേതാവ് തമിഴ്‌നാട്ടില്‍ പാര്‍ട്ടിയില്‍ വേദിയിലെത്തിയതില്‍ എതിര്‍പ്പ് ഉയരും എന്ന് ഉറപ്പാണ്.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലും സെമിനാറുകളിലേക്കും വിവിധ പാര്‍ട്ടി നേതാക്കളെ ക്ഷണിക്കാറുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഒരു സെമിനാറില്‍ പങ്കെടുക്കുന്നുമുണ്ട്. അതുപോലെ സിപിഐ, ആര്‍എസ്പി, സിപിഐ (എംഎല്‍) തുടങ്ങിയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ഇവിടെ അതല്ല സ്ഥിതി. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിന്റെ വേദിയിലെ സെമിനാറില്‍ പങ്കെടുത്തതിന് കെവി തോമസിനെ പുറത്താക്കിയ പാര്‍ട്ടിയാണ് കേരളത്തിലെ കോണ്‍ഗ്രസ്. അതുകൊണ്ട് തന്നെ ദേവരാജന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് എന്തുപറയും എന്നതിലും ആകാംക്ഷയുണ്ട്.
ദേവരാജന്‍ കരുതലോടെയാണ് ഇന്ന് പ്രസംഗിച്ചത്. കോണ്‍ഗ്രസിനെ പേരിന് പോലും വിമര്‍ശിക്കാതെയും പുകഴ്ത്താതെയും കേന്ദ്രത്തിനെതിരെയുള്ള പോരാട്ടങ്ങളെപ്പറ്റി വിശദീകരിച്ച് തടിതപ്പി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here