പിണറായിക്കും ഗോവിന്ദനും അതൃപ്തി; പാര്‍ട്ടിയെ വെല്ലുവിളിച്ച പത്മകുമാറിനെതിരെ നടപടി ഉറപ്പ്; നാളെ നിര്‍ണായക ജില്ലാ കമ്മറ്റി;

സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ പരസ്യമായി പ്രതിഷേധിക്കുകയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നെങ്കില്‍ ആക്കട്ടെ എന്നും വെല്ലുവിളിച്ച പത്തനംതിട്ടയിലെ മുതിര്‍ന്ന നേതാവ് എ. പത്മകുമാറിനെതിരെ നടപടി ഉറപ്പ്. വിവാദം ചര്‍ച്ച ചെയ്യാന്‍ നാളെ സിപിഎം ജില്ലാ കമ്മിറ്റി യോഗം ചേരും. സംസ്ഥാന സമ്മേളനത്തില്‍ നി്ന്നും ഇറങ്ങി പോവുകയും പരസ്യമായി പ്രതിഷേധിക്കുകയും ചെയ്ത സംഭവത്തെ ഗൗരവമായാണ് സംസ്ഥാന നേതൃത്വം കാണുന്നത്. സമ്മേളനത്തിന്റെ എല്ലാ ശോഭയും കെടുത്തുന്ന രീതിയിലെ പ്രതികരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കടുത്ത അതൃപ്തിയുണ്ട്. ഇതോടെയാണ് പത്മകുമാറിനെതിരെ അച്ചടക്ക നടപടി ഉറപ്പായത്.
പാര്‍ട്ടിയിലെ അസംതൃപ്തര്‍ പത്മകുമാറിന്റെ മാത്യകയില്‍ പരസ്യ പ്രതിഷേധം ഉന്നയിക്കുന്നത് തടയുക എന്നതും സിപിഎമ്മിന്റെ ആവശ്യമാണ്. സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തതില്‍ പി ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, എംബി രാജേഷ് സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താതില്‍ സുകന്യ എന്നിവര്‍ക്കെല്ലാം അതൃപ്തിയുണ്ട്. ഒളിഞ്ഞും തെളിഞ്ഞും ഇതെല്ലാം പുറത്തേക്ക് വരുന്നുണ്ട്. ഇത്തരം അസംതൃപ്തര്‍ക്കുളള മറുപടിയാകും പത്മകുമാറിനെതിരായ നടപടി. പാര്‍ട്ടിക്കെതിരെ സംസാരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ബിജെപി നേതാക്കള്‍ പത്മകുമാറിന്റെ വീട്ടില്‍ എത്തിയതിലും സിപിഎമ്മിന് കടുത്ത അതൃപ്തി ഉണ്ട്. തന്നെ പരിഗണിക്കാതെ മന്ത്രി വീണ ജോര്‍ജിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയതിലാണ് പത്മകുമാറിന്റെ രോഷപ്രകടനം.
സിപിഎം പൊളിറ്റ് ബ്യൂറോ യോഗവും ഇന്ന് ദില്ലിയില്‍ തുടങ്ങുന്നുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സംഘടന റിപ്പോര്‍ട്ട്, കരടു രാഷ്ട്രീയ പ്രമേയത്തിന് പാര്‍ട്ടി ഘടകങ്ങള്‍ നിര്‍ദ്ദേശിച്ച ഭേദഗതികള്‍ എന്നിവയാകും പിബി ചര്‍ച്ച ചെയ്യുക.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here