മയപ്പെട്ട് പത്മകുമാര്‍; മരിക്കുമ്പോള്‍ ചെങ്കൊടി നെഞ്ചത്ത് വേണമെന്ന് ആഗ്രഹം; പറയേണ്ടിടത്ത് പറയേണ്ടതായിരുന്നു

സിപിഎം സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താതിരുന്നതില്‍ പ്രതിഷേധിച്ച എ പത്മകുമാര്‍ ഒടുവില്‍ പാര്‍ട്ടിക്ക് വഴങ്ങുന്നു. ഇന്നലെ വരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച പത്മകുമാര്‍ ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോള്‍ പാര്‍ട്ടിക്ക് പൂര്‍ണ വിധേയനായി. പരസ്യ പ്രതികരണം തെറ്റായി പോയെന്ന് പത്മകുമാര്‍ ഏറ്റുപറഞ്ഞു. മുനുഷ്യന്‍ എന്ന നിലയില്‍ വികാരത്തിന് അടിമപ്പെട്ടു പോയതാണെന്നും പത്മകുമാര്‍ പറഞ്ഞു.

കാര്യങ്ങള്‍ പറയേണ്ടേത് പാര്‍ട്ടിയില്‍ ആയിരുന്നു. പറയേണ്ടിടത്ത് പറഞ്ഞില്ല. തെറ്റുതിരുത്തി മുന്നോട്ടു കൊണ്ടുപോകാന്‍ കെല്‍പ്പുള്ള പാര്‍ട്ടിയാണ് സിപിഎം. മരിക്കുമ്പോള്‍ നെഞ്ചത്ത് ചുവന്ന കൊടി ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും പത്മകുമാര്‍ പറഞ്ഞു. ബിജെപിക്കാര്‍ രാഷ്ട്രീയ ഭിക്ഷാംദേഹികളാണ്. എന്റെ പേരില്‍ പ്രശസ്തി നേടാനാണു ബിജെപി ജില്ലാ നേതാക്കള്‍ ശ്രമിച്ചതെന്നും പത്മകുമാര്‍ വ്യക്തമാക്കി.

പത്മകുമാറിനെതിരെ നടപടി ഉറപ്പായ ഘട്ടത്തിലാണ് നിലപാട് മാറ്റി പാര്‍ട്ടിക്ക് വിധേയപ്പെട്ടിരിക്കുന്നത്. ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം അടക്കമുളള നേതാക്കളുമായി പത്മകുമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top