പ്രകാശ് കാരാട്ട് സിപിഎം കോ–ഓർഡിനേറ്റർ; താൽക്കാലിക ചുമതല പാർട്ടി കോൺഗ്രസ് വരെ

സിപിഎം പൊളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോ–ഓർഡിനേറ്റർ ചുമതല താൽക്കാലികമായി പ്രകാശ് കാരാട്ടിന് നൽകാൻ തീരുമാനം. കേന്ദ്ര കമ്മിറ്റിയാണ് തീരുമാനമെടുത്തത്. നിലവില്‍ പിബി അംഗമാണ് കാരാട്ട്.

സിപിഎമ്മിന്റെ 24–ാം പാർട്ടി കോണ്‍ഗ്രസ് അടുത്ത വർഷം മധുരയിലാണ്. അതുവരെ പിബിയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോ – ഓർഡിനേറ്ററായി കാരാട്ട് തുടരുമെന്നാണ് പാർട്ടി വാർത്താക്കുറിപ്പിൽ അറിയിച്ചത്. ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യച്ചൂരി അന്തരിച്ചതിനെ തുടർന്നാണ് കാരാട്ടിന് താൽക്കാലിക ചുമതല നൽകുന്നത്. പിബി അംഗമായ വൃന്ദാ കാരാട്ടാണ് ഭാര്യ .

2005 മുതൽ 2015 വരെ കാരാട്ട് സിപിഎം ജനറൽ സെക്രട്ടറിയായിരുന്നു. 2005 ഏപ്രിൽ 11നാണ് ജനറൽ സെക്രട്ടറിയായി ആദ്യം തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് 2008-2012 കാലത്ത് അദ്ദേഹം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തുടര്‍ന്നു. 2015ൽ പ്രകാശ് കാരാട്ടിനു പിൻഗാമിയായാണ് സീതാറാം യച്ചൂരി എത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top