സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സിപിഎം പിബി അംഗം; ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും പറയുന്നത് ആവര്‍ത്തിക്കുന്നു
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സിപിഎം പിബി അംഗം എ.വിജയരാഘവൻ. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും പറയുന്നതാണ് ലീഗ് അധ്യക്ഷന്‍ പറയുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു.
“പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായക്ക് എതിരായുള്ള തെരഞ്ഞെടുപ്പ് ആണ് നടന്നത്. എന്നാൽ മുസ്ലിം ലീഗ് കണ്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിച്ഛായക്ക് നേരെയുള്ള തിരഞ്ഞെടുപ്പായിട്ടാണ്.”
“വർഗീയ കക്ഷികളെ കൂട്ടുപിടിക്കുന്നതിനാലാണ് മുസ്ലിം ലീഗിനെ വിമർശിക്കുന്നത്. ലൗ ജിഹാദിനെയും സിപിഎമ്മിനെയും ബന്ധിപ്പിച്ച് വരെ സംസാരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനോടും സിപിഎമ്മിനോടും വല്ലാത്ത സ്നേഹമുള്ള മാധ്യമപ്രവർത്തകരാണ് കേരളത്തിലുള്ളത്. പാർട്ടി അവലോകനങ്ങൾ തെറ്റായി വ്യാഖ്യാനിച്ച് റിപ്പോർട്ട് ചെയ്യുകയാണ്. വെള്ളാപ്പള്ളി നടേശനും വർഗീയത പറയുന്നു.” – വിജയരാഘവൻ വിമര്‍ശിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here