ബി ഗോപാലകൃഷ്ണനെ മുട്ടുകുത്തിച്ച് പികെ ശ്രീമതി… ചാനൽ ചർച്ചയിലെ അപകീർത്തി പരാമർശത്തിൽ മാപ്പുപറഞ്ഞ് ബിജെപി നേതാവ്

ടെലിവിഷന്‍ ചര്‍ച്ചയില്‍ സിപിഎം നേതാവ് പികെ ശ്രീമതിക്കെതിരായി ഉന്നയിച്ച ആരോപണത്തില്‍ പരസ്യമായി മാപ്പ് പറഞ്ഞ് ബിജെപി നേതാവ് ബി ഗോപാലകൃഷണന്‍. കോവിഡ് കാലത്ത് സംസ്ഥാനത്തെ ആശുപത്രികളിലേക്ക് മരുന്നുകളും മറ്റ് ആവശ്യസാധനങ്ങളും എത്തിക്കുന്നത് പികെ ശ്രീമതിയുടെ മകന്റെ കമ്പനിയാണ് എന്നായിരുന്നു ഗോപാലകൃഷ്ണന്റെ ആരോപണം. എന്നാല്‍ ഇത് തെളിയിക്കാന്‍ ഗോപാലകൃഷ്ണന് കഴിഞ്ഞില്ല. ഇതോടെയാണ് മാപ്പ് പറഞ്ഞ് തടിയൂരിയത്.
പ്രസ്താവന പിന്‍വലിക്കണമെന്ന് ഗോപാലകൃഷ്ണനോട് പികെ ശ്രീമതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് തയ്യാറാകാതെ വന്നതോടെയാണ് കോടതിയെ സമീപിച്ചത്. കണ്ണൂര്‍ മജിട്രേറ്റ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. തുടര്‍ന്ന് കേസ് ഹൈക്കോടതിയില്‍ എത്തി. മധ്യസ്ഥതയിലൂടെ ഒത്തുതീര്‍പ്പ് ഉണ്ടാക്കാനായിരുന്നു ഹൈക്കോടതി മുന്നോട്ടുവച്ച നിര്‍ദ്ദേശം. ഇതേതുടര്‍ന്നുള്ള ചര്‍ച്ചകളിലാണ് മാപ്പ് പറയണം എന്ന ആവശ്യം ഉയര്‍ന്നത്.
കോണ്‍ഗ്രസ് നേതാവായിരുന്ന പി.ടി തോമസ് നടത്തിയ പരാമര്‍ശം താന്‍ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍ അത് തെളിയിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ ശ്രീമതി ടീച്ചറോട് ക്ഷമ ചോദിക്കുന്നതായി ഗോപാലകൃഷ്ണന്‍ പറഞ്ഞു. തെളിവില്ലാതെ ആരും ആര്‍ക്കെതിരെ ആരോപണം ഉന്നയിക്കരുത്. അത് ശരിയായ കാര്യമല്ല. അതുകൊണ്ടാണ് ഗോപാലകൃഷ്ണനെതിരെ ഹൈക്കോടതി വരെ കേസ് നടത്തിയതെന്ന് ശ്രീമതിയും പ്രതികരിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here