ബിജെപി വളര്‍ച്ചയില്‍ ജാഗ്രത വേണം; വോട്ടു വിഹിതം കുറയുന്നതും അപകടം; സിപിഎം കരട് രാഷ്ട്രീയ റിപ്പോര്‍ട്ട് റെഡി

കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ചയുടെ തോത് അവലോകനം ചെയ്ത് സിപിഎമ്മിന്റെ രാഷ്ട്രീയ കരട് റിപ്പോര്‍ട്ട്. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് റിപ്പോര്‍ട്ടിലാണ് കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിശദമായി വിലയിരുത്തിയിരിക്കുന്നത്. ബംഗാളിലും ത്രിപുരയിലും ഉണ്ടായതു പോലെയുള്ള വളര്‍ച്ചയല്ല കേരളത്തില്‍ ബിജെപിക്കെങ്കിലും ജാഗ്രത പുലര്‍ത്തേണ്ട തരത്തിലേക്ക് മാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളത്തില്‍ എല്‍ഡിഎഫ് വോട്ട് കുറയുകയാണ്. ഇതില്‍ പ്രത്യേക ശ്രദ്ധ വേണം. ബിജെപിയും ആര്‍എസ്എസും ശക്തി പ്രാപിക്കുകയാണ്. ആചാരങ്ങളും ഉത്സവങ്ങളും ആര്‍എസ്എസ് നന്നായി ഉപയോഗിക്കുന്നുണ്ട്. ഇതിലൂടെ ഹിന്ദുത്വരാഷ്ട്രീയം വളര്‍ത്തുകയാണ്. സ്ത്രീകളെ ലക്ഷ്യമിട്ടുളളതാണ് ആര്‍എസ്എസ് പ്രവര്‍ത്തനം. വിശ്വാസത്തെ ചൂഷണം ചെയ്യാനുളള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇതില്‍ അവര്‍ക്ക് ഫലം ലഭിക്കുന്നുണ്ടെന്നും സിപിഎം വിലയിരുത്തുന്നു. തൊഴിലാളികള്‍, കര്‍ഷകര്‍ എന്നീ അടിസ്ഥാന വിഭാഗങ്ങളെ പാര്‍ട്ടിക്കൊപ്പം നിര്‍ത്തണം. അതിനായുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നിശ്ചയിക്കണമെന്നും പാര്‍ട്ടി നിര്‍ദേശം നല്‍കുന്നു.

ഇടതു മുന്നണിക്ക് വോട്ടുശതമാനം കുറവുണ്ട്. 7 ശതമാനം വോട്ട് നഷ്ടപ്പെട്ടു കഴിഞ്ഞു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 40.42 ശതമാനമായിരുന്ന വോട്ട് വിഹിതം 2024 തിരഞ്ഞെടുപ്പില്‍ 33.35 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇത് മനസിലാക്കിയുള്ള തിരുത്തലുകള്‍ വേണം. ഭൂരിപക്ഷ വര്‍ഗീയതയെ ചെറുക്കുന്നതിനൊപ്പം തന്നെ ന്യൂനപക്ഷ വര്‍ഗീയതയേയും എതിര്‍ക്കണം. ബിജെപിയെയും ആര്‍എസ്എസിനെയും നേരിടാന്‍ ഡിഎംകെ പോലെയുള്ള പ്രാദേശിക കക്ഷികളുമായി രാഷ്ട്രീയ സഹകരണം തുടരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top