പിപി ദിവ്യക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്; പോലീസ് അല്ല യൂത്ത് കോണ്‍ഗ്രസ് വക
എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ പിപി ദിവ്യയെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്. പ്രതിഷേധ പ്രകടനമായെത്തിയ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനകത്ത് പോസ്റ്റര്‍ പതിച്ചു. സ്റ്റേഷന്റെ മതിലിലും പോസ്റ്റര്‍ പതിച്ചിട്ടുണ്ട്.
പിപി ദിവ്യ വാണ്ടഡ് എന്ന എഴുതിയ പോസ്റ്ററില്‍ കുറ്റം സത്യസന്ധനായ ഉദ്യോഗസ്ഥനെ അപകീര്‍ത്തിപ്പെടുത്തി കൊലചെയ്തു. കണ്ടുകിട്ടുന്നവര്‍ തൊട്ടടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ അറിയിക്കുക എന്നാണ് അച്ചടിച്ചിരുന്നത്. ജില്ലാ പഞ്ചായത്ത് കവാടത്തിലും ലുക്ക്ഔട്ട് നോട്ടീസ് പതിപ്പിച്ചു. പൊലീസ് സ്റ്റേഷന് മുന്നില്‍ പോസ്റ്റര്‍ പതിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇതോടെ യൂത്ത് കോണ്‍ഗ്രസ് സ്റ്റേഷന്‍ ഉപരോധിച്ചു. പ്രവര്‍ത്തകനെ വിട്ടതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
പിപി ദിവ്യക്കെതിരെ കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്യോനോ ചോദ്യം ചെയ്യാനോ പോലീസ് തയാറായിട്ടില്ല. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യേപേക്ഷ വ്യാഴ്ച പരിഗണിക്കാന്‍ കോടതി മാറ്റിവച്ചിട്ടും പോലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതിനെതിരെ കടുത്ത വിമര്‍ശനവും പ്രതിഷേധവും ഉയരുകയാണ്. ദിവ്യ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here