‘ഗോവിന്ദൻ മാഷ് കൈ ഞൊടിച്ചാൽ വെട്ടിയരിഞ്ഞ് പുഴയിൽ തള്ളും, മര്യാദക്ക് നടന്നില്ലെങ്കിൽ കൈയും കാലും വെട്ടിമുറിക്കും …’; അൻവറിനെതിരെ പ്രകടനം
മുഖ്യമന്ത്രിക്കും പാർട്ടിക്കും എതിരെ എതിരെ പരസ്യമായി ആരോപണമുന്നയിച്ച പിവി അൻവർ എംഎൽഎക്കെതിരെ നിലമ്പൂരിൽ സിപിഎം പ്രതിഷേധം. എംഎൽഎയുടെ ആരോപണത്തിന് എതിരെ പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രകടനം. സിപിഎം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിലാണ് നിലമ്പൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടക്കുന്നത്.
ചെങ്കൊടി തൊട്ടു കളിക്കണ്ട എന്ന ബാനറും അന്‍വറിന്‍റെ കോലവുമായാണ് പ്രകടനം നടക്കുന്നത്. “ഗോവിന്ദൻ മാഷ് കൈ ഞൊടിച്ചാൽ വെട്ടിയരിഞ്ഞ് പുഴയിൽ തള്ളും. ‘മര്യാദക്ക് നടന്നില്ലെങ്കിൽ കൈയും കാലും വെട്ടിമുറിക്കും …” എന്നിങ്ങനെ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് പ്രതിഷേധം. മലപ്പുറം ജില്ലയെ കൂടാതെ കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലും കോട്ടയം പ്രവർത്തകർ ഇടത് എംഎൽഎക്കെതിരെ പ്രതിഷേധ പ്രകടനവുമായി ഇറങ്ങിയിട്ടുണ്ട്.
ഇന്ന് പിവി അൻവറുമായിട്ടുള്ള എല്ലാ ബന്ധവും അവസാനിച്ചെന്ന് എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനു പിന്നായെ വാർത്താ സമ്മേളനം വിളിച്ച ഇടത് എംഎൽഎ ഇനി മുതൽ നിന്നു കത്താനാണ് തീരുമാനം എന്നറിയിച്ചിരുന്നു. ജനങ്ങളുടെ അഭിപ്രായം അറിഞ്ഞതിന് ശേഷം പുതിയ പാർട്ടി രൂപീകരിക്കാന്‍ ഉള്‍പ്പെടെ അലോചിക്കുന്നുണ്ടെന്ന് അൻവർ പറഞ്ഞു. ഇതിൻ്റ ഭാഗമായി ജില്ലയിലെ 16 മണ്ഡലങ്ങളിലും നേരിട്ടെത്തി ജനങ്ങളെ കാണുമെന്നും നിലമ്പൂർ എംഎൽഎ അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here