കരുണാകരന്റെ മാത്രമല്ല ഉമ്മന്‍ചാണ്ടിയുടെ അനുഗ്രഹവും തേടി പി സരിന്‍; പുതുപ്പളളിയിലെ കല്ലറയില്‍ എത്തി പ്രാര്‍ത്ഥന
കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് പാലക്കാട് ഇടതു സ്വതന്ത്രനായി മത്സരിക്കുന്ന പി സരിന്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറിയില്‍ എത്തി. പുതുപ്പളിയിലെ കല്ലറയില്‍ എത്തിയാണ് സരിന്‍ അനുഗ്രഹം തേടിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ തുടരുന്ന കീഴ്‌വഴക്കങ്ങളാണ് സരിനും തുടരുന്നത്. കഴിഞ്ഞ ദിവസം കെ കരുണാകരന്റെ സ്മൃതികുടീരത്തില്‍ എത്തി സരിന്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു.
ഉമ്മന്‍ചാണ്ടിക്കു മുന്നില്‍ നേരത്തെ എങ്ങനെയാണോ നിന്നത് അതേരീതിക്ക് തന്നെയാണ് ഇന്നും നിന്നത്. അങ്ങനെയല്ലാതെ നില്‍ക്കുന്നവരെ അദ്ദേഹത്തിനറിയാമെന്നും സരിന്‍ പ്രതികരിച്ചു. ‘പറയാനുള്ളത് ഇവിടെ പറഞ്ഞിട്ടാണ് എല്ലാം ചെയ്തിട്ടുള്ളത്. വരണമെന്ന് തോന്നി, വന്നു’ സരിന്‍ പറഞ്ഞു.
കെ കരുണകാരന്റെ സ്മൃതി കുടീരത്തില്‍ സരിന്‍ എത്തിയത് തന്നെ വലിയ വാര്‍ത്താപ്രധാന്യം നേടിയിരുന്നു. കരുണാകരന്റെ മകള്‍ പത്മജാ വേണുഗോപാല്‍ ബിജെപിയിലേക്ക് പോയ സമയത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. പത്മജയുടെ ഡിഎന്‍എ പരിശോധിക്കണമെന്നായിരുന്നു അന്നത്തെ പരാമര്‍ശം. കരുണാകരന്റെ സ്മൃതി കുടീരത്തില്‍ എത്തിയാല്‍ പ്രതിഷേധം ഉണ്ടാകുമെന്നതിനാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇവിടേക്കുള്ള സന്ദര്‍ശനം ഒഴിവാക്കിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here