സിപിഎം ആയാല്‍ എന്തും ചെയ്യാമോ ? സംസ്ഥാന സെക്രട്ടറിക്ക് പ്രസംഗിക്കാന്‍ റോഡ് തടഞ്ഞ് വേദി; വലഞ്ഞ് ജനം
പൊതുസമ്മേളനത്തിനായി റോഡ് അടച്ച് സിപിഎം. തിരുവനന്തപുരം പാളയം ഏരിയാ സമ്മേളത്തിന്റെ ഭാഗമായുളള പൊതുസമ്മേളനം നടത്താനാണ് റോഡിന് നടുവില്‍ സ്‌റ്റേജ് കെട്ടിയിരിക്കുന്നത്. വഞ്ചിയൂര്‍ കോടതിക്ക് മുന്നിലാണ് റോഡിന്റെ ഒരു ഭാഗത്ത് കൂടിയുള്ള ഗതാഗതം പൂര്‍ണ്ണമായും തടഞ്ഞ് സമ്മേളനം നടത്തുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. ഇതിനായി രണ്ടുവരി പാതയായ റോഡിന്റെ ഒരു വശത്തു കൂടിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും തടഞ്ഞു. ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ ഒറ്റവരിയിലൂടെ കടത്തി വിടുകയാണ്. ഇതോടെ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. സ്‌കൂളുകള്‍ അടക്കം പ്രവര്‍ത്തിക്കുന്ന മേഖലയില്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ക്രമീകരണം എന്നതിന് പോലീസും വ്യക്തമായ മറുപടി പറയുന്നില്ല.
സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയായതിനാല്‍ എന്തും ചെയ്യാമെന്ന സ്ഥിതിയാണോ എന്നാണ് ജനം ചോദിക്കുന്നത്. ഇന്നലെ മുതല്‍ തന്നെ ഗതാഗതം തടസ്സപ്പെടുത്തി സ്റ്റേജ് നിര്‍മ്മാണം തുടങ്ങിയിരുന്നു. ഫലത്തില്‍ സിപിഎമ്മിന്റെ ഒരു സമ്മേളനം നടത്താന്‍ രണ്ടു ദിവസമായി ജനം ദുരിതത്തിലാണ്. ഇതിന് സിപിഎം നല്‍കുന്ന വിശദീകരണം എല്ലാ അനുമതിയും ലഭിച്ചിട്ടുണ്ട് എന്നാണ്. റോഡ് അടച്ച് ഗതാഗതം നിരോധിച്ച് സമ്മേളനം നടത്താന്‍ എന്ത് അനുമതി ലഭിച്ചു എന്നതിന് വ്യക്തമായ ഉത്തരമില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here