അന്‍വറിന് സ്വന്തം തട്ടകത്തില്‍ തിരിച്ചടി നല്‍കാന്‍ സിപിഎം; ഇന്ന് ചന്തക്കുന്നില്‍ പൊതുയോഗം

പി.വി.അൻവർ എംഎൽഎക്ക് അതേ വേദിയില്‍ മറുപടി പറയാന്‍ സിപിഎം. അൻവർ ആദ്യം പൊതുയോഗം നടത്തിയ നിലമ്പൂർ ചന്തക്കുന്നിൽ സിപിഎം ഇന്ന് വിശദീകരണ യോഗം നടത്തും. പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറ് മണിക്കാണ് പൊതുയോഗം
കെ.ടി.ജലീലും യോഗത്തില്‍ പ്രസംഗിക്കും. അൻവറിൻ്റെ പൊതുസമ്മേളനത്തെ കവച്ചുവയ്ക്കുന്ന സമ്മേളനമാക്കി മാറ്റാനാണ് സിപിഎം നീക്കം. വന്‍ ജനക്കൂട്ടത്തെ എത്തിക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്. അൻവറിൻ്റെ പൊതുസമ്മേളനത്തിൽ വലിയ ജനക്കൂട്ടം എത്തിയിരുന്നു.
അന്‍വര്‍ കോഴിക്കോടും അതിനുശേഷം മഞ്ചേരിയിലും വിളിച്ച പൊതുയോഗങ്ങള്‍ വിജയമായിരുന്നു. ഇന്നലെ മഞ്ചേരിയിലും വലിയ ജനക്കൂട്ടം അന്‍വറിനെ കേള്‍ക്കാന്‍ എത്തിയിരുന്നു. ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) എന്ന സംഘടനയുടെ പേര് അന്‍വര്‍ പ്രഖ്യാപിച്ചിരുന്നു. അതിന്റെ നയപ്രഖ്യാപനവും നടത്തിയിരുന്നു.
തമിഴ്നാട്ടിലെ ഡിഎംകെയുമായി യോജിച്ച് പ്രവര്‍ത്തിക്കാനുള്ള അന്‍വറിന്റെ രാഷ്ട്രീയ നീക്കത്തിന് തിരിച്ചടിയേറ്റിട്ടുണ്ട്. സഖ്യകക്ഷിയുമായി ഇടഞ്ഞുവരുന്നവരെ സ്വീകരിക്കുന്ന പതിവ് ഇല്ലെന്നാണ് ഡിഎംകെ വ്യക്തമാക്കിയത്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്ന കാര്യം ആലോചനയില്‍ ഉണ്ടെന്നാണ് ഇന്നലെ അന്‍വര്‍ പറഞ്ഞത്. അന്‍വര്‍ ഉയര്‍ത്തിയ ഗുരുതരമായ ആരോപണങ്ങളില്‍ പതറിപ്പോയ സിപിഎം തിരിച്ചടി നല്‍കാന്‍ ഒരുങ്ങുകയാണ് എന്നതിന്റെ സൂചനയാണ് ഇന്ന് ചന്തക്കുന്നില്‍ വിളിച്ച പൊതുയോഗം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here