അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് ഇപി; പുതുമയില്ലെന്ന് മന്ത്രി റിയാസ്; വീണ വിജയനെ പ്രതിരോധിക്കാന്‍ ശ്രമിച്ച് സിപിഎം

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ അന്വേഷണങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിച്ച് സിപിഎം. വീണയുടെ കമ്പനിയായ എക്‌സാലോജിക്കിനെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന പ്രതിരോധമാണ് സിപിഎം ഉയര്‍ത്തുന്നത്. സംസ്ഥാന സെക്രട്ടറിയില്‍ നിന്നും ഇക്കാര്യത്തില്‍ ഔദ്യോഗികമയ ഒരു പ്രതികരണം ഇതുവരെയുണ്ടായിട്ടില്ല. ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജനാണ് സംസ്ഥാന സമിതി യോഗത്തിന്റെ ഇടവേളയില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ രാഷ്ട്രീയ പ്രേരിതമാണ് ഇപ്പോഴത്തെ അന്വേഷണമെന്ന് ആരോപിച്ചത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ രാഷ്ട്രീയ പാര്‍ട്ടികളെ വേട്ടയാടുകയാണ്. കേരളത്തില്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലെ ബിജെപി ഇതര സര്‍ക്കാരുകളെയെല്ലാം ഭയപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയെ വരെ വേട്ടയാടുകയാണ് ചെയ്തത്. ഇപ്പോഴത്തെ അന്വേഷണവും ഇതിന്റെ ഭാഗമാണെന്നും ജയരാജന്‍ പറഞ്ഞു.
വീണക്കെതിരായ ആരോപണങ്ങളില്‍ പുതുമയില്ലെന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് അടുത്ത സമയമല്ലേയെന്നും നടക്കട്ടേയെന്നും പറഞ്ഞ റിയാസ്, കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണം സംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here