പുറത്താക്കിയ മുന്‍ എംഎല്‍എയെ തിരിച്ചെടുത്ത് സിപിഎം; ജോര്‍ജ് എം.തോമസിനെതിരെ നടപടിയെടുത്തത് ക്വാറി ബന്ധത്തിന്റെ പേരില്‍

ഒരു വര്‍ഷത്തേക്ക് പുറത്താക്കിയ തിരുവമ്പാടി മുന്‍ എംഎല്‍എ ജോര്‍ജ് എം.തോമസിനെ തിരിച്ചെടുത്ത് സിപിഎം. അച്ചടക്ക നടപടിയുടെ കാലാവധി കഴിഞ്ഞതോടെയാണ് ജോര്‍ജ് എം തോമസ് പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തിയത്. കഴിഞ്ഞ ദിവസം നടന്ന ബ്രാഞ്ച് കമ്മിറ്റി യോഗത്തില്‍ അദ്ദേഹം പങ്കെടുത്തു. മുക്കം തോട്ടുമുക്കം ബ്രാഞ്ച് കമ്മിറ്റിയിലേക്കാണ് മുന്‍ എംഎല്‍എ തിരിച്ചെത്തിയത്.

ക്വാറി മാഫിയകളുമായുള്ള വഴിവിട്ടബന്ധത്തിന്റെ പേരിലാണ് ജോര്‍ജ് എം. തോമസിനെതിരെ സംഗടനാ നടപടി ഉണ്ടായത്. വീടുനിര്‍മാണത്തിന് ക്വാറികളില്‍നിന്നും ക്രഷറുകളില്‍നിന്നും സാധനങ്ങളും പണവും കൈപ്പറ്റി. പകരം ക്വാറി നടത്തിപ്പിന് ആവശ്യമായ സഹായം നല്‍കി. കരാറുകാരില്‍ നിന്നടക്കം വന്‍തോതില്‍ പണം വാങ്ങി തുടങ്ങിയ ആരോപണങ്ങളാണ് ജോര്‍ജ് എം തോമസിനെതിരെ ഉയര്‍ന്നത്.

പോക്‌സോ കേസ് പ്രതിയെ രക്ഷിക്കാനായി ഇടപെടല്‍ നടത്തിയെന്ന ആരോപണവും ജോര്‍ജ് എം തോമസിനെതിരെ ഉയര്‍ന്നിരുന്നു. ആരോപണങ്ങളില്‍ പാര്‍ട്ടി അന്വേഷണം നടത്തിയ ശേഷമാണ് നടപടിയെടുത്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top