പത്രപരസ്യം അനുമതിയില്ലാതെ; അന്വേഷണത്തിന് കളക്ടറുടെ നിര്‍ദേശം; സിപിഎം കുരുക്കില്‍

രണ്ട് മുസ്ലിം ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് പരസ്യം തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയില്ലാതെ. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നോഡല്‍ ഓഫീസിറായ പരസ്യം മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വാങ്ങി മാത്രമേ ഇത്തരം പരസ്യങ്ങള്‍ പ്രസിദ്ധിക്കാൻ കഴിയൂ. എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് സിപിഎം പരസ്യങ്ങള്‍ നല്‍കിയത്.

അനുമതിയില്ലാതെ പരസ്യം പ്രസിദ്ധീകരിച്ചത് അന്വേഷിക്കാന്‍ പാലക്കാട് ജില്ലാ കളക്ടര്‍ ചിത്ര നിര്‍ദേശം നല്‍കി. ഇതോടെ സിപിഎം പ്രതിരോധത്തില്‍ ആയിരിക്കുകയാണ്. എല്ലാ പത്രങ്ങളിലും പരസ്യം നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ഉള്ളടക്കം ഒരുപോലെ ആകണമെന്ന് നിര്‍ബന്ധമില്ല എന്നായിരുന്നു വിവദാങ്ങളോട് മന്ത്രി എം.ബി രാജേഷ് പ്രതികരിച്ചത്. അങ്ങനെയെങ്കില്‍ ഈ പരസ്യങ്ങള്‍ക്ക് എന്തുകൊണ്ട് അനുമതി വാങ്ങിയില്ല എന്നതിന് സിപിഎം മറുപടി പറയേണ്ടി വരും.

സുപ്രഭാതം, സിറാജ് പത്രങ്ങളിലാണ് സിപിഎം ഇന്ന് പരസ്യം പ്രസിദ്ധീകരിച്ചത്. ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരുടെ പഴയ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ഉള്‍പ്പെടുത്തിയാണ് പരസ്യം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top