അബ്ദുൽ ഷുക്കൂറിനെ സിപിഎം രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി; നീക്കം മാധ്യമങ്ങളെ കാണുന്നതിന് തൊട്ടുമുമ്പ്

പാർട്ടിയിൽ നിന്നും രാജി പ്രഖ്യാപിച്ച പാലക്കാട് ഏരിയാ കമ്മറ്റിയംഗം അബ്ദുൽ ഷുക്കൂറിനെ വീട്ടിൽ നിന്നും മാറ്റി സിപിഎം. ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയ ശേഷമായിരുന്നു ഷുക്കൂർ രാജി പ്രഖ്യാപിച്ചത്. തുടർന്ന് ഇടഞ്ഞ് നിന്ന അദ്ദേഹത്തിനെ പാർട്ടി നേതാക്കളെത്തി അനുനയിപ്പിച്ചിരുന്നു.

ഇന്ന് വൈകിട്ട് നടന്ന എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷനിലും ഷുക്കൂർ പങ്കെടുത്തിരുന്നു. എന്നാൽ വേദിയിലോ മാധ്യമങ്ങളോടോ സംസാരിക്കാൻ അദ്ദേഹത്തിന് അവസരം നൽകിയിരുന്നില്ല. ഇതിനു പിന്നാലെയാണ് വീട്ടിൽ നിന്നും കാറിൽ കയറ്റി മറ്റൊരു സ്ഥലത്തേക്ക് മാറ്റിയത്. കൺവൻഷന് ശേഷം വീട്ടിലെത്തി മാധ്യമങ്ങളോട് സംസാരിക്കാൻ തയ്യാറെടുത്തപ്പോഴാണ് ഇത്തരമൊരു നീക്കം സിപിഎം നടത്തിയതെന്നാന്ന് വിവരം.

ALSO READ: ‘മാധ്യമങ്ങള്‍ ഇറച്ചികടക്ക് പിന്നില്‍ കാവല്‍ നില്‍ക്കുന്ന പട്ടികള്‍’; സിപിഎമ്മിലെ പൊട്ടിത്തെറി വാര്‍ത്തക്ക് എന്‍എന്‍ കൃഷ്ണദാസിന്റെ മറുപടി

പാലക്കാട് ഓട്ടോ ടാക്‌സി യൂണിയൻ ജില്ലാ ട്രഷററും മുൻ നഗരസഭാ കൗൺസിലറുമാണ് അബ്ദുൽ ഷുക്കൂർ. ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് അവലോകനത്തില്‍ ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു ഷുക്കൂറിനെ പരസ്യമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് പാര്‍ട്ടി വിടുകയാണെന്ന തീരുമാനം അദ്ദേഹം അറിയിച്ചിരുന്നത്.

പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് ജനസമ്മതനായ ഷുക്കൂർ പാർട്ടി വിട്ടാൽ തിരിച്ചടിയാകുമെന്ന് വിലയിരുത്തലുകള്‍ വന്നിരുന്നു. പിന്നാലെ അബ്ദുല്‍ ഷുക്കൂര്‍ നിലപാട് പറഞ്ഞാല്‍ കോണ്‍ഗ്രസ് അനുകൂല സമീപനം സ്വീകരിക്കുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തിയിരുന്നു. പിന്നാലെ എന്നാൽ എഎൻ കൃഷ്ണദാസ് അടക്കമുള്ള ജില്ലയിലെ നേതാക്കൾ എത്തി അബ്ദുൽ ഷുക്കൂറിനെ അനുനയിപ്പിക്കുകയായിരുന്നു.

ALSO READ: പാലക്കാട്ട് അടിക്ക് തിരിച്ചടി; സിപിഎമ്മിലെ പൊട്ടിത്തെറി മുതലെടുക്കാൻ കോണ്‍ഗ്രസ്; കണ്ണീരോടെ പാര്‍ട്ടിവിട്ട ഷുക്കൂറിനെ ഒപ്പംകൂട്ടാന്‍ നീക്കം

തൻ്റെ സമാന അവസ്ഥയിൽ അപമാനം നേരിടുന്നവർ പാർട്ടിയിൽ വേറെയുമുണ്ടെന്ന് മാധ്യമങ്ങൾക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞ് കൊണ്ടായിരുന്നു ഷുക്കൂറിൻ്റെ രാജി പ്രഖ്യാപനം. പാർട്ടിക്ക് വേണ്ടി ആത്മാർഥമായാണ് താൻ പ്രവർത്തിച്ചത്. എന്നാൽ പാർട്ടിക്കുള്ളിൽ ചവിട്ടി താഴ്ത്തുകയാണ്. ഒരുപാടായി സഹിക്കുകയാണ്. ജില്ലാ സെക്രട്ടറി ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും ഏരിയാ കമ്മറ്റിയംഗം കുറ്റപ്പെടുത്തിയിരുന്നു.

ALSO READ: യൂത്ത് കോണ്‍ഗ്രസ് വിമതന്‍ ഷാനിബ് മത്സരിക്കില്ല; പാലക്കാട് സരിന് നിരുപാധിക പിന്തുണ

ജില്ല സെക്രട്ടറിയുടെ പെരുമാറ്റം സഹിക്കാവുന്നതിലും അപ്പുറമാണ്. നാൽപതോളം പേരുള്ള യോഗത്തിലാണ് തന്നെ അവഹേളിച്ചത്. നിന്നെ കാണിച്ചു തരാമെന്ന് ഏതാനും ദിവസം മുമ്പ് സെക്രട്ടറി ഭീഷണിപ്പെടുത്തിയിരുന്നു. അതിന് ശേഷം യോഗത്തിൽ അപമാനിച്ചു. സഹിച്ചു നിൽക്കാൻ സാധിക്കാത്തത് കൊണ്ട് പാർട്ടിയുമായി എല്ലാ ബന്ധവും ഉപേക്ഷിക്കുകയാണെന്നും ഷുക്കൂർ വ്യക്തമാക്കിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top