‘ലൈക്ക്’ കൂട്ടാൻ നിര്‍ദേശങ്ങളുമായി സിപിഎം; വകുപ്പുകൾക്കെതിരെ ഉയരുന്ന ആരോപണം പ്രതിരോധിക്കാന്‍ സോഷ്യൽ മീഡിയ തന്ത്രം

തിരുവനന്തപുരം: പാർട്ടിക്കെതിരായ എതിർപ്രചരണങ്ങളെ പ്രതിരോധിക്കാൻ സോഷ്യൽ മീഡിയ തന്ത്രങ്ങളുമായി സിപിഎം. സിപിഎം സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്ത അവലോകന റിപ്പോർട്ടിലെ നിർദേശങ്ങളിലാണ് ഇക്കാര്യമുള്ളത്. സോഷ്യൽ മീഡിയകളിൽ പ്രവർത്തിക്കുന്നതിൽ പാർട്ടിക്ക് നിലവിൽ വീഴ്ചയുണ്ടെന്നും അവലോകന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ബൂത്തടിസ്ഥാനത്തിൽ 200 പേരുടെ വാട്ട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കണം. ഈ തീരുമാനം ഫലപ്രദമായി നടപ്പാക്കണം.
പാർട്ടിക്ക് അനുകൂലമായി വരുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ലൈക്കുകൾ ഉറപ്പു വരുത്തണം. ഇതിന് പ്രത്യേക ശ്രദ്ധ നൽകണം. ഇതിലൂടെയേ എതിര്‍പ്രചരണങ്ങളെ പ്രതിരോധിക്കാൻ കഴിയൂ എന്നും നിർദ്ദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തെറ്റായ രീതികളിൽ ജനങ്ങളിൽ എത്തിക്കാൻ സംഘടിത ശ്രമം നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ വലതുപക്ഷ മാധ്യമങ്ങള്‍ മത്സരിക്കുകയാണ്. ലോകസഭാ തിരഞ്ഞെടുപ്പില്‍ എതിരാളികള്‍ വിപുലമായ പ്രചരണ സംവിധാനം ഒരുക്കിയിട്ടുണ്ട്. പ്രചരണ വാചകങ്ങള്‍ പോലും ഇത്തരം കേന്ദ്രങ്ങളാണ് നല്‍കുന്നത്. ഇതിനെ പ്രതിരോധിക്കാൻ സര്‍ക്കാരിന്റെ വികസന നേട്ടം എല്ലാ വീടുകളിലും എത്തിക്കണം. ഇതിനായി പിആര്‍ഡിയുമായി സഹകരിച്ച് പദ്ധതി തയാറാക്കണമെന്നും അവലോകന റിപ്പോർട്ടിൽ പറയുന്നു. ഓരോ വകുപ്പിന് നേരെയും ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ അതാത് ഘട്ടങ്ങളില്‍ പ്രതിരോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here