മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആയതിനാല്‍ ശൈലജ തോറ്റെന്ന് പി.ജയരാജൻ
ഭാവിയിൽ കെ.കെ.ശൈലജ മുഖ്യമന്ത്രിയായി കാണണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന് പി.ജയരാജൻ. ശൈലജയെ കേരളത്തില്‍ തന്നെ നിര്‍ത്താനുള്ള വടകരയിലുള്ളവരുടെ ആഗ്രഹം തോൽവിയുടെ ഘടകമാണെന്നും ജയരാജൻ പറഞ്ഞു. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ അതിരൂക്ഷ വിമർശനമുയർന്ന സിപിഎം സംസ്ഥാന സമിതിയില്‍ ആയിരുന്നു ജയരാജന്റെ പരാമർശം.
ഭൂരിപക്ഷ–ന്യൂനപക്ഷ–പിന്നാക്ക വേർതിരിവില്ലാതെ എല്ലാ വിഭാഗങ്ങളുടെയും വോട്ടു ചോർന്നെന്നാണ് തോല്‍വിയുടെ കാരണമായി സിപിഎം സംസ്ഥാന സമിതി വിലയിരുത്തിയത്. പൗരത്വ നിയമഭേദഗതിയിൽ ഊന്നിയുളള പാർട്ടിയുടെ പ്രചാരണം തിരിച്ചടിച്ചെന്നുമാണു നിഗമനം.
മുസ്‍ലിം വിഭാഗങ്ങളെ കൂടെ നിർത്താനായി ആവിഷ്കരിച്ച പൗരത്വനിയമഭേദഗതി വിരുദ്ധ മുദ്രാവാക്യം പ്രയോജനം ചെയ്തത് കോൺഗ്രസിനാണ്. ഈ നിലപാടോടെ ഭൂരിപക്ഷ-ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടമായി. ഈഴവ വോട്ടുബാങ്കിനൊപ്പം പിന്നാക്ക വോട്ടുബാങ്കിലേക്കും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കടന്നുകയറി എന്നും വിലയിരുത്തലുണ്ടായി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here