ആത്മകഥാ വിവാദത്തില്‍ പ്രതികരിക്കാതെ ഇപി; സെക്രട്ടേറിയറ്റ് യോഗത്തിന് എത്തിയത് ഒരു ഇടവേളയ്ക്ക് ശേഷം
സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിന് എത്തിയപ്പോള്‍ ആത്മകഥാ വിവാദത്തില്‍ പ്രതികരിക്കാതെ ഇ.പി.ജയരാജന്‍. യോഗത്തിനു എത്തുമ്പോള്‍ അദ്ദേഹത്തെ മാധ്യമങ്ങള്‍ കണ്ടിരുന്നുവെങ്കിലും ഒരു പ്രതികരണവും നടത്തിയില്ല. താന്‍ മാധ്യമങ്ങളെ കാണും എന്ന് മാത്രമാണ് പറഞ്ഞത്.
തിരിച്ച് പോവുമ്പോഴും മൗനത്തില്‍ തന്നെയായിരുന്നു ജയരാജന്‍. ആത്മകഥാ വിവാദത്തില്‍ സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ ജയരാജന്‍ വിശദീകരണം നല്‍കി എന്നാണ് വിവരം. ആസൂത്രിതമായ ഗൂഡാലോചന ഇതിന് പിന്നില്‍ നടന്നു എന്ന് തന്നെ അദ്ദേഹം വിശദീകരിച്ചിരിക്കാനാണ് സാധ്യത. ഒരു ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം സെക്രട്ടേറിയറ്റ് യോഗത്തിന് എത്തിയത്.
ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള ജയരാജന്റെ കൂടിക്കാഴ്ച വിവാദമായി നില്‍ക്കുമ്പോള്‍ തന്നെയാണ് അദ്ദേഹത്തെ ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കിയത്. ഇതില്‍ കടുത്ത അതൃപ്തി അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ഇതിനുശേഷം അദ്ദേഹം സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ഇപ്പോള്‍ ഇപിയെ കേന്ദ്രീകരിച്ച് ആത്മകഥാ വിവാദം കത്തുമ്പോഴാണ് അദ്ദേഹം യോഗത്തിന് വീണ്ടും എത്തുന്നത്.
ആസൂത്രിതമായ ഗൂഡാലോചന ആത്മകഥാ വിവാദത്തിന് പിന്നിലുണ്ടെന്ന് ഇന്നലെ പാലക്കാട് വാര്‍ത്താസമ്മേളനം വിളിച്ച് അദ്ദേഹം വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയില്‍ തന്നെ ഗൂഡാലോചന നടന്നോ എന്നുള്ള സംശയവും ഇപിക്ക് ഉള്ളതായാണ് സൂചന. ആത്മകഥ തിരുത്താന്‍ ഏല്‍പിച്ച ദേശാഭിമാനി ലേഖകനില്‍ നിന്നും ഉള്ളടക്കം ചോര്‍ന്നോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here