സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്; ലോക്സഭാ സ്ഥാനാര്‍ത്ഥി നിർണയത്തില്‍ തീരുമാനം വരും
തിരുവനന്തപുരം; സിപിഎം സ്ഥാനാര്‍ത്ഥി നിർണയ ചര്‍ച്ച ഇന്ന് നടക്കും. സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇത് സംബന്ധിച്ച് തീരുമാനം വരുന്നത്. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് ഏറ്റവും അനുകൂല സാഹചര്യത്തിലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിട്ടുണ്ട്.
ഇത്തവണത്തെ തിരഞ്ഞെടുപ്പു നിർണായകമാണ്. കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ഡല്‍ഹി സമരം ജനപിന്തുണ വർധിക്കാൻ ഇടയാക്കി.
മറ്റു പ്രതിപക്ഷ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉൾപ്പെടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചത് സർക്കാരിന്റെ പ്രതിച്ഛായ വർധിപ്പിച്ചിട്ടുണ്ട്. നവകേരള സദസ്സിലെ ജനപിന്തുണ സാഹചര്യങ്ങൾ അനുകൂലമായതിന്റെ സൂചനയാണെന്നും പാര്‍ട്ടി വിലയിരുത്തിയിട്ടുണ്ട്. ഓരോ സീറ്റിലും മികച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വിജയം കൊയ്യാനാണ് നീക്കം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here