നേതൃത്വത്തെ ധിക്കരിച്ച് വടകര ഏരിയ കമ്മിറ്റിയില്‍ മത്സരം; നാല് നേതാക്കള്‍ മത്സരിച്ചു തോറ്റു

സിപിഎമ്മിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് സിപിഎം വടകര ഏരിയ കമ്മിറ്റിയിൽ മത്സരം. 4 നേതാക്കൾ മത്സരിച്ചു തോല്‍ക്കുകയും ചെയ്തു. മുൻ സെക്രട്ടറി ടി.പി.ഗോപാലനെ വീണ്ടും കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുത്തു.
മണിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷ്‌റഫ്, സിഐടിയു നേതാവ് വേണു കക്കട്ടിൽ, ലോക്കൽ സെക്രട്ടറിമാരായ പി.പി.ദാമോദരൻ, വത്സൻ കുനിയിൽ എന്നിവരാണ് മത്സരിച്ചത്. മത്സരം ഉണ്ടാകുമെന്ന മുന്നറിയിപ്പ് കിട്ടിയതിനെ തുടർന്ന് നേതൃത്വം ഇതു വിലക്കിയിരുന്നു. എന്നാൽ നാലുപേര്‍ പേർ തീരുമാനം തള്ളി മത്സരത്തിനിറങ്ങി.
നേതൃത്വത്തിന്റെ തീരുമാനം ലംഘിച്ച് ആണ് മത്സരമുണ്ടായതെങ്കിലും മത്സരിച്ചവരെ സഖാക്കള്‍ കയ്യൊഴിഞ്ഞില്ല. 167 അംഗങ്ങളുള്ള കമ്മിറ്റിയിൽ തോറ്റ ഒരാൾക്ക് 77 കിട്ടി. ഏരിയ കമ്മിറ്റിയിൽ ആദ്യമായാണ് ഇത്രയും പേർ പരസ്യമായി മത്സരിക്കുന്നത്.
വടകര ഏരിയാ കമ്മറ്റി സെക്രട്ടറി സ്ഥാനം പലരും ആഗ്രഹിച്ചിരുന്നു. ഭൂരിപക്ഷാഭിപ്രായം പരിഗണിച്ചാണ് ഗോപാലനെ തന്നെ നിയമിച്ചത്. എന്നാൽ, ഏരിയ കമ്മിറ്റിയിൽ വോട്ടെടുപ്പ് നടന്നില്ലെന്നും പ്രചാരണം തെറ്റാണെന്നുമാണ് ഏരിയ സെക്രട്ടറി ടി.പി.ഗോപാലൻ പ്രതികരിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here