വഖഫ് ബില്ലിനെ എതിര്‍ക്കാന്‍ സിപിഎമ്മും ഉണ്ടാകും; അവധിക്ക് വരാതെ ബില്ലിനെ എതിര്‍ക്കാന്‍ എംപിമാര്‍ക്ക് പാര്‍ട്ടി നിര്‍ദ്ദേശം

കേന്ദ്രസര്‍ക്കാര്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വഖഫ് ഭേദഗതി ബില്ലിനെ എതിര്‍ക്കാന്‍ എംപിമാര്‍ക്ക് സിപിഎം നിര്‍ദ്ദേശം. നേരത്തെ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിനാല്‍ 4 ദിവസത്തെ അവധിക്ക് സിപിഎം എംപിമാര്‍ കത്ത് നല്‍കിയിരുന്നു. ഇതോടെ ചര്‍ച്ചക്ക് നില്‍ക്കാതെ സിപിഎം വലിഞ്ഞു എന്ന് വിമര്‍ശനം ഉയര്‍ന്നു. ഇതോടെയാണ് ചര്‍ച്ചയില്‍ പങ്കെടുക്കാനും ശക്തമായി എതിര്‍ക്കാനും നിര്‍ദ്ദേശം നല്‍കിയത്.
ഇതോടെ മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയ കെ. രാധാകൃഷ്ണന്‍ എംപി ഡല്‍ഹിയിലേക്ക് മടങ്ങും. മറ്റ് നാല് എംപിമാരും നാളത്തെ ലോക്‌സഭാ സമ്മേളനത്തില്‍ പങ്കെടുക്കും. കെ. രാധാകൃഷ്ണനെ കൂടാതെ രാജസ്ഥാനില്‍ നിന്നും അമ്ര റാം, തമ്‌ഴ്‌നാട്ടില്‍ നിന്നുള്ള എസ്. വെങ്കിടേശന്‍, ആര്‍. സച്ചിദാനന്ദം എന്നിങ്ങനെ നാല് അംഗങ്ങളാണ് സിപിഎമ്മിനുള്ളത്. അടുത്ത നാലുദിവസം സിപിഎം എംപിമാര്‍ ലോക്സഭയില്‍ എത്തില്ലെന്ന് കാണിച്ച് കെ. രാധാകൃഷ്ണന്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തുനല്‍കിയിരുന്നു.
ബില്ലിനെ അനുകൂലിക്കണമെന്ന് കെസിബിസി അടക്കമുള്ള ക്രൈസ്തവ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ചര്‍ച്ചയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് തെറ്റായി വ്യാഖ്യാനിക്കപ്പെടും എന്നാണ് സിപിഎം കണക്കുകകൂട്ടല്‍.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here