പടക്കശാല അനധികൃതം; ഒരു മരണം, 50ഓളം വീടുകൾക്ക് കേടുപാട്

തൃപ്പൂണിത്തുറ: പടക്കശാലയിൽ ഉണ്ടായ സ്‌ഫോടനത്തിൽ ഒരു മരണം. തിരുവനന്തപുരം സ്വദേശി വിഷ്ണുവാണ് മരിച്ചതെന്നാണ് വിവരം. പടക്കശാല അനധികൃതമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് വ്യക്തമാക്കി. അനുമതിക്ക് അപേക്ഷ നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തിനായി എത്തിച്ച പടക്കമാണ് പൊട്ടിത്തെറിച്ചത്. തിരുവനന്തപുരത്തുള്ള സംഘത്തിനാണ് വെടിക്കെട്ടിനുള്ള കരാർ നൽകിയിരുന്നത്. ഗുരുതര പരിക്കേറ്റ നാല് പേരെ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.

വടക്കുംപുറം കരയോഗത്തിന്റെ സ്ഥലത്താണ് സ്ഫോടനം നടന്നത്. കരയോഗത്തിന്റെ കെട്ടിടത്തിലെ ഒരു മുറിയാണ് പടക്കം സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്നത്. ഇന്നലെ തെക്കുംപുറം കരയോഗം നടത്തിയ വെടിക്കെട്ടിനും അനുമതി നൽകിയിരുന്നില്ല. ഇതിനെതിരെ പോലീസ് കേസ് എടുത്തിരുന്നു. ഇതൊക്കെ അവഗണിച്ചാണ് വടക്കുംപുറം കരയോഗം വെടിക്കെട്ടിന് ഒരുങ്ങിയത്.

ഒരു സ്ത്രീയുൾപ്പെടെ 16 പേർക്ക് പരിക്കുണ്ട്. പടക്കശാലയുടെ സമീപമുണ്ടായിരുന്ന അൻപതോളം വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വാഹനത്തിൽ നിന്ന് ഇറക്കുമ്പോഴാണ് അപകടം സംഭവിച്ചത്. അവശിഷ്ടങ്ങൾ ഏറെ ദൂരം തെറിച്ചു വീണു. വീടുകളുടെ മേൽക്കൂര തകരുകയും ജനൽച്ചില്ലുകൾ പൊട്ടുകയും ചെയ്തിട്ടുണ്ട്. സമീപത്തുണ്ടായിരുന്നു രണ്ട് വാഹനങ്ങൾക്ക് കത്തി നശിച്ചതായാണ് വിവരം. പരിക്കേറ്റവര്‍ക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. തീയണയ്ക്കാൻ ശ്രമം തുടരുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top