കഴുത്തറത്ത് കൊല ചെയ്യപ്പെട്ട നിലയില്‍ ക്രഷര്‍ ഉടമയുടെ മൃതദേഹം; കാറിലുണ്ടായിരുന്ന പത്ത് ലക്ഷം കാണാനില്ല
കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ കഴുത്തറത്ത് നിലയില്‍ യുവാവിന്റെ മൃതദേഹം. കളിയിക്കാവിളയില്‍ കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ദീപുവാണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട് പോലീസിന്റെ പട്രോളിങ്ങിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി 11.45ന് റോഡരികില്‍ ഒതുക്കിയ നിലയില്‍ കണ്ട കാറില്‍ ലൈറ്റ് ഓണായിരിക്കുന്നത് കണ്ടാണ് പോലീസ് പരിശോധിച്ചത്. യുവാവിന്റെ കഴുത്ത് 70 ശതമാനവും അറത്തിരുന്നു. കാറിന്റെ ഡിക്കി തുറന്നിരുന്നു.
സ്വന്തമായി ക്രഷര്‍ യൂണിറ്റ് നടത്തുന്ന ദീപു ഇവിടേക്ക് ജെസിബിയടക്കമുളളവ വാങ്ങുന്നതിന് പത്ത് ലക്ഷം രൂപയുമായി കൊയമ്പത്തൂരിലേക്ക് പോയതാണെന്നാണ് വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ പോലീസ് പരിശോധനയില്‍ പണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മോഷണത്തിനായി കൊല നടത്തിയതാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
സ്ഥിരമായി കൊയമ്പത്തൂരിലേക്ക് യന്ത്രത്തിന്റെ പാര്‍ട്‌സുകള്‍ വാങ്ങുന്നതിനായി പണവുമായി യാത്ര ചെയ്യുന്നയാളാണ് ദീപു. സുഹൃത്തുക്കളുമായാണ് ഇത്തരം യാത്രകള്‍ നടത്താറുളളത്. ഇത്തവണത്തെ യാത്രയില്‍ ആരെങ്കിലും കൂടെയുണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടില്ല. വാഹനത്തില്‍ യാത്രയ്ക്കിടയില്‍ ഒരാള്‍ കയറിയാതായും സൂചനയുണ്ട്. പോലീസ് വിശദമായി അന്വേഷിക്കുകയാണ്. മൃതദേഹം കുഴിത്തറ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here