ഇറാന്‍ റാഞ്ചിയ കപ്പലിലെ ജീവനക്കാരി ആന്‍ ടെസ ജോസഫ് തിരികെ നാട്ടിലെത്തി; മറ്റുള്ളവര്‍ സുരക്ഷിതരെന്ന് വിദേശകാര്യ മന്ത്രാലയം
കൊച്ചി : ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേല്‍ ബന്ധമുളള കപ്പലിലെ മലയാളി ജീവനക്കാരി ആന്‍ ടെസ ജോസഫ് സുരക്ഷിതയായി തിരിച്ചെത്തി. ഇന്ന് ഉച്ചയോടെയാണ് ആന്‍ കൊച്ചിയിലെത്തിയത്. കൊച്ചി റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസറുടെ നേതൃത്വത്തില്‍ ആന്‍ ടെസയ്ക്ക് നെടുമ്പാശേരിയില്‍ സ്വീകരണം നല്‍കി. ആന്‍ സുരക്ഷിതയായി നാട്ടിലെത്തിയ വിവരം വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് പുറത്തുവിട്ടത്.
എംഎസ്സി ഏരീസ് എന്ന ചരക്കുകപ്പലില്‍ 17 ഇന്ത്യാക്കാരാണ് ജീവനക്കാരായി ഉണ്ടായിരുന്നത്. ഇതിലെ ഏക വനിതയായിരുന്നു ആന്‍ ടെസ. ഇത് പരിഗണിച്ചാണ് മോചനം എന്നാണ് വിവരം. കപ്പിലെ മറ്റ് ഇന്ത്യാക്കാരായ ജീവനക്കാരും സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവരെ മോചിപ്പിക്കാനുളള ശ്രമം തുടരുകയാണ്. ഇവര്‍ക്ക് നാട്ടിലുളള കുടുംബവുമായി സംസാരിക്കാനടക്കം സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇറാന്‍ സൈന്യം കപ്പല്‍ പിടിച്ചെടുത്തത്. കപ്പലിലെ ഡെക് കേഡറ്റായിരുന്നു ആന്‍ ടെസ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here