തലസ്ഥാനത്ത് എത്തുന്നത് വമ്പന്മാർ; ലോകകപ്പ് സന്നാഹ മത്സരങ്ങൾക്കൊരുങ്ങി കാര്യവട്ടം

തിരുവനന്തപുരം: തലസ്ഥാനം വേദിയാകുന്ന ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരങ്ങൾക്കായി ദക്ഷിണാഫ്രിക്ക ടീം എത്തി. മത്സര വേദിയായ കാര്യവട്ടത്തെ സ്പോർട്സ് ഹബ്ബിൽ ഇന്ന് പരിശീലനവും നടത്തി. ഈ മാസം 29ന് നടക്കുന്ന ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാന് എതിരെയാണ് ദക്ഷിണാഫ്രിക്ക ഏറ്റു മുട്ടുന്നത്.

ഓസ്ട്രേലിയ, നെതർലൻഡ്സ് ടീമുകൾ വ്യാഴാഴ്ചയും, ന്യൂസിലൻഡ് ശനിയാഴ്ചയും ഇന്ത്യൻ ടീം ഞായറാഴ്ചയും എത്തിച്ചേരും. സെപ്തംബർ 30ന് ആസ്ട്രേലിയയും നെതർലാൻഡും ഒക്ടോബർ രണ്ടിന് ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയും ഒക്ടോബർ മൂന്നിന് ഇന്ത്യയും നെതർലാൻഡും സന്നാഹ മത്സരങ്ങൾ കളിക്കും.

ഏകദിന ലോകകപ്പ് ക്രിക്കറ്റ് പോലൊരു വലിയ ടൂർണമെൻറ് ആദ്യമായാണ് കാര്യവട്ടത്ത് നടക്കുന്നത്. ഒക്ടോബർ 5 മുതൽ നവംബർ 19 വരെ ഇന്ത്യയിലെ 10 വേദികളിലായി ആണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. ഇന്ത്യയുടെ ആദ്യ കളി ഒക്ടോബർ 8 ന് ഓസ്ട്രേലിയയ്ക്കെതിരെ ആണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top