ഗണ്‍മാന്റെ ‘രക്ഷാപ്രവര്‍ത്തനം’ ക്രൈംബ്രാഞ്ച് അന്വേഷിക്കും; കോടതി നിര്‍ദ്ദേശ പ്രകരം കേസെടുത്തതല്ലാതെ ഒരു നടപടിയും സ്വീകരിക്കാതെ പോലീസ്

തിരുവനന്തപുരം : നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ മര്‍ദിച്ചത് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. മര്‍ദനമേറ്റവര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിരിക്കുന്നത്. കോടതി നിര്‍ദ്ദേശ പ്രകാരം പോലീസ് കേസെടുത്തെങ്കിലും തുടര്‍ നടപടിയൊന്നുമുണ്ടായില്ല. സുരക്ഷാ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ പോലും പോലീസ് തയാറായിട്ടില്ല.

നവകേരള ബസിനു നേരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ എ.ഡി.തോമസിനും, അജയ് ജ്യുവല്‍ കുര്യാക്കോസിനുമാണ് ക്രൂരമായ മര്‍ദനമേറ്റത്. ബസിന് പിന്നാലെയെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ കാറില്‍ നിന്നിറങ്ങി ലാത്തിക്ക് അടിക്കുകയായിരുന്നു. ഗൺമാൻമാർക്ക് സുരക്ഷാജോലി അല്ലാതെ മറ്റൊന്നിലും ഇടപെടാൻ ചട്ടപ്രകാരം അനുമതിയില്ലാതിരിക്കെ ആണ് ലോക്കൽ പോലീസുകാരെയും നോക്കുകുത്തിയാക്കി ഇവർ അഴിഞ്ഞാടിയത്. ഗണ്‍മാന്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു നടപടി. ഇതിനെതിരെ പോലീസ് മേധാവിക്ക് അടക്കം പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. തുടര്‍ന്നാണ് മര്‍ദനമേറ്റവര്‍ കോടതിയെ സമീപിച്ചത്. കോടതി നിര്‍ദ്ദേശപ്രകാരം കേസെടുത്തെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഗണ്‍മാന്‍മാര്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും ഡ്യൂട്ടിയിലായതിനാല്‍ എത്താന്‍ കഴിയില്ലെന്ന് അറിയിക്കുകയാണ് ചെയ്തത്.

ദശ്യങ്ങളടക്കം പുറത്തു വന്നിട്ടും ഗണ്‍മാന്‍ ആരേയും മര്‍ദിച്ചത് ശ്രദ്ധയില്‍പ്പെട്ടില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top