റൗഡി ലിസ്റ്റിലും കാപ്പാ കേസിലും ഉള്ളവര്‍ വീണ്ടും സിപിഎമ്മിലേക്ക്; സ്വീകരണം നല്കിയത് ജില്ലാ സെക്രട്ടറിയും മുന്‍ എംഎല്‍എയും ചേര്‍ന്ന്

ബിജെപിയും കോണ്‍ഗ്രസും വിട്ട് പത്തനംതിട്ട സിപിഎമ്മില്‍ ചേര്‍ന്നവരില്‍ പലരും ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍. ഇവര്‍ പലരും റൗഡി ലിസ്റ്റിലും കാപ്പ പട്ടികയിലും ഇടം പിടിച്ചിട്ടുണ്ട്. ജില്ലാ സമ്മേളനത്തിന് തൊട്ടുമുന്‍പാണ് ഇവര്‍ സിപിഎമ്മില്‍ എത്തിയത്. ഇവര്‍ക്ക് ഇന്നലെ മുന്‍ എംഎല്‍എ രാജു എബ്രഹാം പങ്കെടുത്ത ചടങ്ങില്‍ സ്വീകരണം നല്‍കുകയും ചെയ്തു.

ഇവരില്‍ ഒരാളായ സിദ്ധിഖ് മലയാലപ്പുഴ സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുണ്ട്. പോലീസുകാരനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതടക്കം നാല് കേസുകളില്‍ പ്രതിയാണ്. വിവിധ കേസുകളിൽ പ്രതികളായ അരുൺ, മാജിക് കണ്ണൻ എന്നിവരും സിപിഎമ്മില്‍ എത്തിയിട്ടുണ്ട്.

Also Read: പത്തനംതിട്ടയിലെ ‘കാപ്പ’ വിപ്ലവം; സിപിഎമ്മിലേക്ക് എത്തിയ ക്രിമിനല്‍ സംഘം തലവേദന ആകുന്നതിന്റെ ആദ്യ സൂചനകള്‍

ആർഎസ്എസ്, ബിജെപി, കോൺഗ്രസ് സംഘടനകൾ വിട്ടുവന്ന ഇരുന്നൂറോളം യുവാക്കൾ സിപിഎമ്മിന്റെ ഭാഗമായി പ്രവർത്തിക്കുമെന്നാണു ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്. ഇവരുടെ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു കുറിപ്പ്.

Also Read: പത്തനംതിട്ടയിലെ മാതൃകാ കമ്യൂണിസ്റ്റുകൾ സജിമോനും ശരൺ ചന്ദ്രനും; തെറ്റു തിരുത്തിത്തിരുത്തി പാർട്ടി മുന്നേറുമ്പോൾ

ഇതിന് മുന്‍പും ഇതേ രീതിയില്‍ കാപ്പാ കേസ് പ്രതി ഉൾപ്പെടെയുള്ളവരെ പത്തനംതിട്ടയില്‍ സിപിഎമ്മില്‍ ചേര്‍ത്തിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സ്വീകരിക്കാന്‍ മന്ത്രി വീണാ ജോർജ് നേരിട്ട് എത്തിയതും വിവാദമായിരുന്നു. ഇവര്‍ പിന്നീടും വിവിധ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുകയും ചെയ്തു. ഇതെല്ലാം വാര്‍ത്തയില്‍ ഇടംപിടിക്കുകയും ചെയ്തു. ഈ പ്രശ്നങ്ങള്‍ ഒന്നും കൂസാതെയാണ് വീണ്ടും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ വീണ്ടും പാര്‍ട്ടിയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top