കുറ്റവാളികൾക്ക് സ്വതന്ത്ര വിഹാരം, ഭയന്ന് ജീവിക്കുന്ന അതിജീവിതകള്‍; സ്ത്രീ സുരക്ഷയിൽ രാഷ്ട്രപതിയുടെ ആശങ്ക

ലൈംഗികാതിക്രമം അതിജീവിച്ച സ്ത്രീകളെ സമൂഹം പിന്തുണയ്ക്കാത്തതിൽ ആശങ്ക പ്രകടിപ്പിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. കൊൽക്കയിൽ വനിതാ ഡോക്ടർ ജോലിക്കിടയിൽ കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിന് ഇടയിലാണ് രാഷ്ട്രപതിയുടെ പ്രതികരണം. കുറ്റകൃത്യത്തിന് ശേഷവും കുറ്റവാളികൾ നിർഭയമായി സമൂഹത്തിൽ വിഹരിക്കുന്നത് ഖേദകരമാണ്.

ഇരയായവർ കുറ്റം ചെയ്തവരെപ്പോലെ ഭയത്തോടെയാണ് ജീവിക്കുന്നത്. നമ്മുടെ സമൂഹം അവർക്ക് പിന്തുണ നൽകാത്തത് ഖേദകരമാണെന്നും ജില്ലാ ജഡ്ജിമാരുടെ എഴുപതിയഞ്ചാം ദേശീയ സമ്മേളനത്തിൻ്റെ സമാപന ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഇരകൾക്ക് അതിവേഗത്തിൽ നീതി ഉറപ്പാക്കണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ആവശ്യപ്പെട്ടിരുന്നു.

കൊൽക്കത്തയിൽ വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊലയും താനെയിൽ രണ്ട് കിൻ്റർഗാർഡൻ പെൺകുട്ടിളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതും അടക്കമുള്ള അതിക്രമങ്ങൾ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ സംബന്ധിച്ച് ജനങ്ങളിൽ ഗുരുതരമായ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിനെ വേദിയിലിരുത്തിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top