ശോഭ കലിപ്പില്‍; പാലക്കാട് ബിജെപിയില്‍ പ്രതിസന്ധി; അനുനയിപ്പിക്കാന്‍ തിരക്കിട്ട നീക്കത്തില്‍ നേതാക്കള്‍

പാലക്കാട് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും തഴഞ്ഞതില്‍ ശോഭ സുരേന്ദ്രന്‍ കടുത്ത അതൃപ്തിയില്‍. മണ്ഡലത്തിലെ ശോഭ അനുകൂലികളും പ്രതിഷേധത്തിലാണ്. ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന് സുരേഷ് ഗോപി അടക്കം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടും പരിഗണിക്കപ്പെടാത്തതാണ് ഇവരെ ചൊടിപ്പിച്ചത്. പ്രഖ്യാപനം കഴിഞ്ഞിട്ടും സ്ഥാനാര്‍ത്ഥിയുടെ റോഡ്‌ഷോ വൈകുന്നതും ഇതുകാരണമാണ്.

ശോഭ സുരേന്ദ്രനായി ആദ്യവസാനം വാദിച്ചിരുന്ന ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന്‍ അടക്കം അതൃപ്തി പരസ്യമാക്കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഏകപക്ഷീയമായി എന്നാണ് ഇവരുടെ പ്രധാന പരാതി.

വിജയം പ്രതീക്ഷിക്കുന്ന മണ്ഡലത്തിലെ വിമത ശബ്ദങ്ങള്‍ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ തന്നെ നേരിട്ട് എത്തി അതൃപ്തിയിലുള്ള നേതാക്കളെ നേരില്‍ കണ്ടു. കൃഷ്ണകുമാറിനായി മുഴുവന്‍ സമയവും രംഗത്തിറങ്ങണം എന്ന നിര്‍ദ്ദേശമാണ് ശിവരാജനടക്കം സുരേന്ദ്രന്‍ നല്‍കിയത്. നാളെയാണ് സ്ഥാനാര്‍ത്ഥിയുടെ റോഡ്‌ഷോ നിശ്ചയിച്ചിരിക്കുന്നത്. പരമാവധി പ്രവര്‍ത്തകരെ അണിനിരത്തി ശക്തിപ്രകടനമാക്കാനാണ് ബിജെപി ശ്രമം.

സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ ശോഭ സുരേന്ദ്രന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അത് ഏത് രീതിയിലാകുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top