കരിയറിൽ 850 ഗോളുകൾ നേടുന്ന ആദ്യ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ
അൽ നാസർ ഫോർവേഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 850 ഗോളുകൾ നേടുന്ന ആദ്യ ഫുട്ബോൾ താരമായി.
ശനിയാഴ്ച കിംഗ് അബ്ദുല്ല സ്പോർട്സ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൗദി പ്രോ ലീഗ് ടീം അൽ ഹസീമിനെ 5-1 ന് തോൽപ്പിച്ചതോടെയാണ് ഈ നേട്ടം കൈവരിക്കാനായത്.
മൂന്ന് മത്സരങ്ങളിൽ റൊണാൾഡോയുടെ ആറാം ഗോളായിരുന്നു ഇത്. അൽ നാസർ തുടർച്ചയായ മൂന്നാം വിജയം നേടിയപ്പോൾ റൊണാൾഡോ രണ്ട് അസിസ്റ്റുകളും നൽകി.
”മറ്റൊരു മികച്ച ടീം പ്രകടനം! ഞങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു. നമുക്ക് മുന്നേറാം @AlNassrFC … 850 കരിയർ ഗോളുകൾ, ഇനിയും നേടാനിരിക്കുന്നു!” റൊണാൾഡോ സോഷ്യൽ മീഡിയയിൽ കുറിച്ചു.!” റൊണാൾഡോ സോഷ്യൽ മീഡിയയിൽ കുറിച്ചു.
റൊണാൾഡോ ആദ്യ 30 മത്സരങ്ങളിൽ 26 ഗോളുകൾ അൽ നാസറിന് വേണ്ടി നേടിയിട്ടുണ്ട്.
പോർച്ചുഗലിനായി 123 ഗോളുകൾ നേടിയ റൊണാൾഡോ ഇതുവരെ റയൽ മാഡ്രിഡിനായി 450 ഗോളുകളും മാഞ്ചസ്റ്റർ യുണൈറ്റഡിനായി 145 ഗോളുകളും യുവന്റസിനായി 101 ഗോളുകളും സ്‌പോർട്ടിംഗ് സിപിക്ക് വേണ്ടി അഞ്ച് ഗോളുകളും നേടിയിട്ടുണ്ട്.
നിലവിൽ 818 ഗോളുകളുമായി മെസ്സി രണ്ടാം സ്ഥാനത്തും 762 ഗോളുകളുമായി പെലെ മൂന്നാം സ്ഥാനത്തുമാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here