അർജുനായുള്ള തിരച്ചിലിൽ ഇന്ന് നിർണായക ദിനം; പുഴയിൽ കണ്ടെത്തിയ ലോറിയിലേക്ക് സ്കൂബാ ഡൈവർമാരിറങ്ങും
കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിലിൽ ഇന്ന് നിർണായകദിനം. ഗംഗാവലി പുഴയിൽ 15 അടി താഴ്ചയിൽ തലകീഴായി മറിഞ്ഞ നിലയിൽ ഇന്നലെ കണ്ടെത്തിയ ലോറി ഇന്ന് പരിശോധിക്കും. ഇതിൽ അർജുനുണ്ടോ എന്ന് സ്ഥിരീകരിക്കുകയാകും ആദ്യപടി. ഇതിനായി സൈന്യം സജ്ജമായിക്കഴിഞ്ഞു.
ഇന്നലെ വൈകിട്ടോടെ തുടങ്ങിയ കനത്ത മഴയും കാറ്റും ഇപ്പോൾ ഒതുങ്ങിനിൽക്കുന്നത് തൽക്കാലം ആശ്വാസമാണ്. ശക്തമായ മഴ ഇനി ഉണ്ടായില്ലെങ്കിൽ സ്കൂബാ ഡൈവർമാർ രാവിലെ തന്നെ പുഴയുടെ അടിത്തട്ടിലിറങ്ങി പരിശോധിക്കും. തുടർന്ന് ലോറി കരയ്ക്ക് കയറ്റാനുള്ള ശ്രമങ്ങൾ തുടങ്ങും. കരയിൽ നിന്നും 40 അടി അകലെ 15 മീറ്റർ ആഴത്തിലാണ് പുഴയിൽ ലോറി കിടക്കുന്നത്.
ALSO READ: അര്‍ജുന്റെ ട്രക്ക് നദിയില്‍ കണ്ടെത്തി; പുറത്തെത്തിക്കാന്‍ ശ്രമമെന്ന് കര്‍ണ്ണാടക മന്ത്രി
അർജുനായുള്ള തിരച്ചിലിൻ്റെ പത്താം ദിനമാണിന്ന്. ഇത്ര ദിവസം കരയിൽ മണ്ണുനീക്കി നടത്തിയ തിരച്ചിലിനൊടുവിൽ ഇന്നലെ പുഴയിലേക്ക് തിരച്ചിൽ വ്യാപിപ്പിച്ചപ്പോഴാണ് ലോറി കണ്ടെത്തിയത്. എന്നാൽ കനത്ത മഴയും കാറ്റും കാരണം ഇന്നലെ വൈകിട്ടോടെ തിരച്ചിൽ നിർത്തിവയ്ക്കുകായിരുന്നു. ഇന്ന് അൽപസമയത്തിനുള്ളിൽ പുഴയിൽ പരിശോധന തുടങ്ങും. തിരച്ചിൽ നടക്കുന്ന സ്ഥലത്തേക്ക് ഇന്ന് മാധ്യമങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല. മൊബൈൽ ഫോണുകൾ ഉപയോഗിച്ച് ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനും വിലക്കുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here