ഗവര്‍ണര്‍ക്ക് Z+ സുരക്ഷ; സിആർപിഎഫിനെ നിയോഗിക്കാൻ കേന്ദ്രതീരുമാനം; നീക്കം ഇടത് പ്രതിഷേധങ്ങളെ നേരിടാൻ
January 27, 2024 2:31 PM

ഡല്‍ഹി : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സിആര്‍പിഎഫ് സുരക്ഷ ഒരുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഇസെഡ് പ്ലസ് (Z+)സുരക്ഷയാണ് ഗവര്‍ണര്‍ക്കൊരുക്കുക. രാജ്ഭവന്‍ പിആര്‍ഒയാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ സംസ്ഥാന പോലീസാണ് ഗവര്‍ണര്‍ക്ക് സുരക്ഷ ഒരുക്കുന്നത്.

തുടര്‍ച്ചയായി ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധങ്ങളും വഴിതടയലും ഉണ്ടാകുന്ന സാഹചര്യത്തിലാണ് കേന്ദ്ര തീരുമാനം. ഇന്ന് രാവിലെ നിലമേലില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ വാഹനം തടയാന്‍ ശ്രമിക്കുകയും അതില്‍ പ്രതിഷേധിച്ച് റോഡരികില്‍ രണ്ട് മണിക്കൂര്‍ ഗവര്‍ണര്‍ കുത്തിയിരിക്കുകയും ചെയ്തിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here