ദേവിയെ ‘നാലാമന്‍’ ഫോണില്‍ വിളിച്ചിരുന്നുവെന്ന് ബന്ധുവിന്റെ മൊഴി; ആര്യയെ സാത്താന്‍സേവയില്‍ നിന്ന് രക്ഷിക്കാൻ ചികില്‍സ!! രഹസ്യം പുറത്തറിയാതിരിക്കാനോ അരുണാചൽ മരണങ്ങള്‍
തിരുവനന്തപുരം: അരുണാചലില്‍ മൂന്ന് മലയാളികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിലെ അന്വേഷം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. സംഭവത്തില്‍ വന്‍ ദുരൂഹതയുണ്ടെന്ന് പോലീസ് പ്രാഥമിക അന്വേഷണത്തില്‍ തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് ഇത്. നവീനും ഭാര്യ ദേവിയും സുഹൃത്ത് ആര്യയും മരിച്ചതിന് പിന്നില്‍ നാലാമതൊരു ‘അതീന്ദ്രീയ ശക്തി’ ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. ദേവിയുടെ അടുത്ത ബന്ധു ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ പോലീസിന് നല്‍കിയിട്ടുണ്ട്. ദേവിയെ ഒരാള്‍ നിരന്തരം ഫോണില്‍ വിളിക്കുമായിരുന്നുവെന്നും ഇതാണ് സാത്താന്‍സേവയ്ക്ക് പിന്നിലെ കണ്ണിയെന്നുമാണ് ഈ വെളിപ്പെടുത്തല്‍. അധ്യാപികയായ അര്യയെ ദേവിയിലൂടെ ചതിയില്‍പ്പെടുത്തി സംഘത്തില്‍ ചേര്‍ത്തതാണെന്നും ഈ ബന്ധു പോലീസിനെ അറിയിച്ചു.
ആര്യയുടെ വീട്ടിലും ഇതേക്കുറിച്ച് നേരത്തെ അറിയാമായിരുന്നു. സാത്താന്‍സേവയില്‍ നിന്നും മകളെ രക്ഷിച്ചെടുക്കാന്‍ മനോരോഗ വിദഗ്ധന്റെ സഹായവും തേടിയിരുന്നു. കാട്ടാക്കടയിലെ മനോരാഗ വിദഗ്ധന്റെ ആശുപത്രിയിലും ഏറെക്കാലം ചികില്‍സിച്ചു. ആരെല്ലാം ആര്യയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് വീട്ടുകാര്‍ക്കും അറിയാമെന്നാണ് പോലീസിന്റെ നിഗമനം. കഴിഞ്ഞ ദിവസം ആര്യയുടെ വീട്ടിലെത്തി മുറിയില്‍ വിശദ പരിശോധന നടത്തി. നിര്‍ണ്ണായക തെളിവുകള്‍ ഇതില്‍ നിന്നും പോലീസിന് കിട്ടിയിട്ടുണ്ട്. കൂടുതല്‍ കരുതലോടെ ദീര്‍ഘകാല അന്വേഷണം കേസില്‍ വേണ്ടിവരുമെന്നാണ് നിഗമനം. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ സാധ്യതകള്‍ തേടുന്നത്. എളുപ്പത്തിൽ നാലാമനിലേക്ക് എത്താൻ വ്യക്തമായ സൂചന കിട്ടുമോ എന്നാണ് പോലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്.
വട്ടിയൂര്‍ക്കാവ് മൂന്നാമൂടിലെ ദേവിയുടെ വീട്ടിലും പോലീസ് പരിശോധനകള്‍ നടത്തി. ദേവിയുടെ കുടുംബം അന്വേഷണവുമായി നന്നായി സഹകരിക്കുന്നുണ്ട്. അറിയാവുന്നതെല്ലാം പങ്കുവച്ചുവെന്നാണ് സൂചന. ഈ വിവരങ്ങളും നാലാമനിലേക്ക് എത്താൻ ഉപകരിക്കും. ഇയാളും ദേവിയുമായി നിരന്തരം ഫോണില്‍ സംസാരിച്ചു എന്നത് അന്വേഷണത്തില്‍ നിര്‍ണ്ണായകമായി മാറും. യാത്രക്ക് അരുണാചല്‍ പ്രദേശിലെ ഇറ്റാനഗര്‍ എന്തിന് തെരഞ്ഞെടുത്തു ഇനിയും വ്യക്തമായിട്ടില്ല. കഴിഞ്ഞ മാസം 17ന് കോട്ടയത്തെ വീട്ടില്‍ നിന്ന് ഇറങ്ങിയ നവീനും ഭാര്യ ദേവിയും 10 ദിവസം എവിടെയായിരുന്നു എന്നും അന്വേഷിക്കുന്നുണ്ട്. കഴക്കൂട്ടം ഭാഗത്തായിരുന്നു ഇവര്‍ നാലു ദിവസം ഉണ്ടായിരുന്നത് എന്ന് സൂചനയുണ്ട്. സാത്താന്‍സേവ സംഘത്തിലെ മറ്റുള്ളവരെ ഈ ദിവസങ്ങളിൽ ഇവര്‍ കണ്ടിരുന്നോ എന്നും പോലീസ് സംശയിക്കുന്നു.
നവീനും ദേവിയും ആയി ബന്ധപ്പെട്ട എല്ലാ രഹസ്യവും ആര്യയ്ക്ക് അറിയാമായിരുന്നു. ഇത് പുറത്തു പോകുമെന്ന ഭയത്തില്‍ ആര്യയെയും കൊന്ന് രണ്ടു ആത്മഹത്യ ചെയ്തുവെന്ന സൂചനകളുമുണ്ട്. ഇതിന് ഇവരെ പ്രേരിപ്പിച്ചത് മറ്റൊരാൾ ആകുമെന്നാണ് വിലയിരുത്തല്‍. അരുണാചലില്‍ മരിച്ചാല്‍ അത് നാട്ടിൽ വലിയ വിവാദമാകില്ലെന്ന് കരുതിയാകാം അങ്ങോട്ടേക്ക് പറഞ്ഞത് അയച്ചതെന്നും സംശയമുണ്ട്. രണ്ട് മൊബൈല്‍ ഫോണുകള്‍ പോലീസിന് കിട്ടി. ഇനിയൊരണ്ണം കിട്ടാനുണ്ട്. അതില്‍ നിര്‍ണ്ണായക തെളിവുകള്‍ ഉണ്ടാകാം. ഈ അപ്രത്യക്ഷമായ ഫോണും ദുരൂഹത കൂട്ടുന്നു.
മാര്‍ച്ച് 27നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്ന് കാണാതായത്. ഇവര്‍ മൂവരും ഒരുമിച്ചാണ് ഗുവാഹത്തിയിലേക്ക് വിമാനത്തില്‍ കയറിയത്. മരിച്ച നവീനും ഭാര്യ ദേവിയും സുഹൃത്ത് ആര്യയും പൊതുവെ അന്തര്‍മുഖരായിരുന്നു. അധികമാരോടും അടുപ്പം കാണിച്ചിരുന്നില്ല. ആര്യക്ക് നിരന്തരം വിവാഹാലോചനകള്‍ വന്ന് കൊണ്ടിരുന്നു. പക്ഷെ സുഹൃത്തായ ദേവിയുടെ അഭിപ്രായ പ്രകാരം എല്ലാം നിരസിക്കുകയായിരുന്നു. ഒടുവില്‍ ബന്ധുക്കളുടെ ശക്തമായ നിര്‍ബന്ധം കൊണ്ടാണ് അടുത്തിടെ വിവാഹത്തിന് സമ്മതിച്ചത്. മാനസികാരോഗ്യ വിദഗ്ധന്റെ കൗണ്‍സിലിംഗിന് ശേഷമായിരുന്നു ഇത്. അതിന് ശേഷം ആര്യയുമായി ദേവി എങ്ങനെയാണ് ബന്ധമുണ്ടാക്കി എന്നതില്‍ ആര്‍ക്കും വ്യക്തതയില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here