നിർണായക ‘ഇന്ത്യ’ യോഗം ഇന്ന്, രണ്ടു ദിവസത്തെ യോഗത്തിൽ 63 പ്രതിനിധികൾ

മുംബൈ: പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ‘ഇന്ത്യ’ (ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലൂസിവ് അലയൻസ്) യുടെ നിർണായക യോഗം മുംബൈയിൽ അൽപ്പസമയത്തിനുള്ളിൽ തുടങ്ങും. 26 പ്രതിപക്ഷ പാർട്ടികളുടെ 63 പ്രതിനിധികളാണ് രണ്ടുദിവസത്തെ യോഗത്തിൽ പങ്കെടുക്കുന്നത്. സഖ്യത്തിന്റെ മൂന്നാമത്തെ യോഗമാണ് മുംബൈയിൽ ചേരുന്നത്.

പൊതു മിനിമം പരിപാടി, പ്രധാനമന്ത്രി പ്രഖ്യാപനം, ഏകോപന സമിതി, സഖ്യത്തിന്റെ കൺവീനർ, സീറ്റ് വിഭജനം, ലോഗോ തുടങ്ങി 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള സുപ്രധാന തീരുമാനങ്ങളാണ് ഇന്നും നാളെയുമായി ചേരുന്ന യോഗത്തിൽ കൈക്കൊള്ളുന്നത്. മുംബൈയിലെ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിലാണ് യോഗം നടക്കുന്നത്.

തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ അജണ്ട നിശ്ചയിച്ച് മുന്നോട്ട് പോകുക എന്നത് വളരെ പ്രധാനപ്പെട്ട വിഷയമാണന്ന് യോഗത്തിൽ പങ്കെടുക്കാൻ എത്തിയ ആർജെഡി തലവൻ ലാലുപ്രസാദ് യാദവ് പറഞ്ഞു. സ്ഥാനാർത്ഥി നിർണയം അടക്കമു ള്ള വിഷയങ്ങൾ രമ്യമായി പരിഹരിച്ച് മുന്നോട്ടു പോകും. സഖ്യത്തിന്റെ കൺവീനറിന്റെ പ്രഖ്യാപനം ഇന്നുണ്ടായേക്കും.




whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top