ക്രഷര്‍ ഉടമയുടെ കൊലയില്‍ വിചിത്ര മൊഴികളുമായി പ്രതി; ഇന്‍ഷുറന്‍സ് തട്ടാന്‍ ദീപു കൊല്ലാന്‍ ആവശ്യപ്പെട്ടു, സുഹൃത്ത് സഹായിച്ചു

കളിയിക്കാവിളയില്‍ ക്രഷര്‍ ഉടമയെ കഴുത്തറത്ത് കൊന്ന കേസില്‍ നിരന്തരം മൊഴിമാറ്റി അറസ്റ്റിലായ ഗുണ്ട അമ്പിളി. കൊല നടത്തിയത് താനാണെന്ന് സമ്മതിച്ച പ്രതി അത് എന്തിനുവേണ്ടിയാണ് എന്ന ചോദ്യത്തിനാണ് അടിക്കടി മൊഴി മാറ്റുന്നതെന്ന് തെമിഴ്‌നാട് പോലീസ് അറിയിച്ചു. സര്‍ജിക്കല്‍ ബ്ലേയ്ഡ് ഉപയോഗിച്ചാണ് കൊല നടത്തിയതെന്ന് പ്രതി സമ്മതിച്ചു. ഈ ബ്ലേയ്ഡും ദീപുവിനെ മയക്കാനുള്ള ക്ലോറോഫോമും നല്‍കിയത് പൂങ്കുളം സ്വദേശിയായ സുനില്‍കുമാറാണെന്നാണ് ഇപ്പോള്‍ മൊഴി നല്‍കിയിരിക്കുന്നത്. സുനില്‍കുമാറിനൊപ്പം നേരത്തെ തന്നെ കളിയിക്കവിളയില്‍ എത്തി കൊല നടത്തേണ്ട സ്ഥലം അടക്കമുള്ള കാര്യങ്ങള്‍ ആസൂത്രണം ചെയ്തതായും അമ്പിളി മൊഴി നല്‍കിയിട്ടുണ്ട്. നിലവില്‍ പാറശാലയില്‍ താമസിക്കുന്ന സുനിലിനായി തമിഴ്‌നാട് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

നിരന്തരം പ്രതി മൊഴി മാറ്റുന്നതാണ് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത്. കൊല്ലപ്പെട്ട ദീപു സുഹൃത്താണെന്നും സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ കുടുംബത്തിന് ഇന്‍ഷുറന്‍സ് ലഭിക്കാന്‍ ദീപു തന്നെ ആവശ്യപ്പെട്ടിട്ടാണ് കൊല നടത്തിയതെന്നും പ്രതി മൊഴി നല്‍കിയിരുന്നു. വാഹനത്തിലെ പണത്തെ കുറിച്ച് അറിയില്ലെന്നും പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അത് നിഷേധിച്ച് പണം മലയത്തെ വീട്ടിലുണ്ടെന്ന് മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ അമ്പിളിയുടെ ഭാര്യയെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്.

ചൊവ്വാഴ്ചയാണ് ക്രഷര്‍ ഉടമയും മലയിന്‍കീഴ് സ്വദേശിയുമായ ദീപുവിനെ കഴുത്തറത്ത് കൊല ചെയ്ത നിലയില്‍ കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന പത്ത് ലക്ഷം രൂപ കാണാതാവുകയും ചെയ്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top