ചെന്നൈ പഴയ ചെന്നൈ തന്നെ; റുതുരാജിന്റെ കീഴിൽ സൂപ്പർ കിങ്‌സിന് തകർപ്പൻ വിജയം, ബാംഗ്ലൂരിനെ വീഴ്ത്തിയത് ആറ് വിക്കറ്റിന്

ചെന്നൈ: ഐപിഎൽ ഉദ്‌ഘാടന മത്സരത്തിൽ കരുത്ത് തെളിയിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ചെന്നൈ ഈ സീസണിന് തുടക്കമിട്ടത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ 174 റൺസെടുത്തെങ്കിലും 8 ബോൾ ബാക്കി നിൽക്കേ നാല് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ ലക്ഷ്യം കണ്ടു.

ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതും റുതുരാജ് നായകനായതും ചെന്നൈ ഫാൻസിനിടയിൽ ആശങ്ക ഉണ്ടാക്കിയെങ്കിലും ഈ വിജയത്തോടെ ആരാധകർ ഹാപ്പിയായി. 15 പന്തിൽ നിന്ന് മൂന്ന് വീതം സിക്സും ഫോറുമടക്കം 37 റൺസെടുത്ത രചിൻ രവീന്ദ്രയാണ് ചെന്നൈയുടെ ടോപ്പ് സ്‌കോറർ. റുതുരാജും രചിനും ചേർന്ന് 24 പന്തിൽ 38 റൺസ് ചേർത്തു. ബാംഗ്ലൂരിന്റെ യാഷ് ദയാലാണ് റുതുരാജിനെ മടക്കിയത്. വൺ ഡൗണായി എത്തിയ അജിങ്ക്യാ രഹാനെയും രചീൻ രവീന്ദ്രയും ചേർന്ന് 62 റൺസ് നേടി. ടോട്ടൽ സ്കോർ 100 കടക്കും മുൻപ് രചിനും രഹാനെയും മടങ്ങി. 100 തികഞ്ഞതിന് പിന്നാലെ ഡാരിൽ മിച്ചലും ഗാലറിയിലേക്ക് മടങ്ങിയതോടെ ചെന്നൈ ഒന്ന് പതറിയെങ്കിലും രവീന്ദ്ര ജഡേജയും ശിവം ദുബെയും ചെന്നൈയെ പിടിച്ചു നിർത്തി.

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന്റെ ടോപ്പ് സ്‌കോറർ അനുജ് റാവത്താണ്. 25 പന്തിൽ 48 റൺസ് എടുത്ത് അനുജാണ് ചലഞ്ചേഴ്സിനെ പിടിച്ചു നിർത്തിയത്. വിരാട് കോലി 20 പന്തിൽ 21 റൺസെടുത്തു. ചെന്നൈക്കായി മുസ്തഫിസുർ റഹ്‌മാൻ നാല് വിക്കെറ്റെടുത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top