പാതിവില തട്ടിപ്പില്‍ കടുപ്പിച്ച് ഇഡി; കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ഉള്‍പ്പെടെ 12 ഇടങ്ങളില്‍ റെയ്ഡ്

സംസ്ഥാന വ്യാപകമായി നടന്ന പാതിവില സാമ്പത്തിക തട്ടിപ്പില്‍ റെയ്ഡുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്്. കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന്റെ വീട് ഉള്‍പ്പെടെ 12 ഇടങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്. ലാലി വിന്‍സെന്റിന്റെ കൊച്ചിയിലെ വീട്ടിലാണ് പരിശോധന നടക്കുന്നത്. കേസലെ ഒന്നാംപ്രതി അനന്തുകൃഷ്ണന്‍, സത്യസായി ട്രസ്റ്റ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാര്‍ എന്നിവരുടെ സ്ഥാപനങ്ങളിലും വീടുകളിലും് പരിശോധന നടക്കുന്നുണ്ട്.

ഇന്ന് പുലര്‍ച്ചെയാണ് അറുപതോളം ഉദ്യോഗസ്ഥര്‍ വിവിധ ഇടങ്ങളില്‍ പരിശോധന തുടങ്ങിത്. 159 കോടിയുടെ തട്ടിപ്പ് നടന്നു എന്നാണ് ഇഡിയുടെ പ്രഥമിക വിലിരുത്തല്‍. സാധാരണക്കാരെ പറ്റുച്ച് പിരിച്ചെടുത്ത പണം കള്ളപ്പണമായി കൈമാറിയെന്നാണ് ഇഡിക്ക് ലഭിച്ചിരിക്കുന്ന വിവരം. ഇതിന്റെ കൂടുതല്‍ തെളിവുകള്‍ക്കായാണ് പരിശോധന. കള്ളപ്പണ നിരോധന നിയമം, ചൂതാട്ടവിരുദ്ധ നിയമം തുടങഅങിയവ ചേര്‍ത്താണ് പാരിവില തട്ടിപ്പില്‍ ഇഡി കേസെടുത്തിരിക്കുന്നത്.

അനന്തകൃഷണനില്‍ നിന്നും 46 ലക്ഷം രൂപ കൈപ്പറ്റിയതാണ് കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന് കുരുക്കായിരിക്കുന്നത്. തട്ടിപ്പില്‍ തനിക്ക് പങ്കില്ലെന്നും അനന്തുകൃഷ്ണന്‍ തനിക്ക് നല്‍കിയത് അഭിഭാഷകഫീസാണെന്നും ലാലി വിന്‍സെന്റിന്റെ നിലപാട്. എന്നാല്‍ ഇത് ഇഡി മുഖവിലക്കെടുത്തിട്ടില്ല എന്നതിന്റെ സൂചനയാണ് പരിശോധന. ലാലി വിന്‍സെന്റിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതിയും ഇത്രയും വലിയതുക ഫീസായി വാങ്ങിയതില്‍ സംശയം ഉന്നയിച്ചിരുന്നു. തട്ടിപ്പില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴാം പ്രതിയാണ് ലാലി വിന്‍സെന്റ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top