കുസാറ്റ് ദുരന്തം: പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി
കളമശ്ശേരി: കുസാറ്റ് സംഗീതനിശക്കിടെയുള്ള ദുരന്തത്തെ തുടര്‍ന്ന് എഞ്ചിനീയറിംഗ് പ്രിന്‍സിപ്പല്‍ ഡോ. ദീപക് കുമാർ സാഹുവിനെ സ്ഥലം മാറ്റി. കോളജില്‍ വച്ച് നടന്ന ടെക് ഫെസ്റ്റിന് പോലീസ് സുരക്ഷ ആവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ രജിസ്ട്രാര്‍ക്ക് നല്‍കിയ കത്ത് പുറത്തുവന്നതിനു പിന്നാലെയാണ് നടപടി. അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സംഗീത നിശ തുടങ്ങും മുന്‍പ് തിക്കിലും തിരക്കിലും പെട്ട് നാലുപേര്‍ മരിക്കുകയും നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
കുസാറ്റില്‍ നടന്ന അപകടത്തിനു പിന്നില്‍ സര്‍വകലാശാലയുടെ വീഴ്ചയാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. സംഗീത നിശയ്ക്ക് രേഖാമൂലം സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
നവംബര്‍ 24ന് ടെക് ഫെസ്റ്റിന്‍റെ ഭാഗമായി പ്രശസ്ത ഗായിക ധ്വനി ബാനുഷലിയുടെ ഗാനമേളയാണ് തുടങ്ങാനിരുന്നത്. അതിനിടയില്‍ മഴ പെയ്തതോടെ ഓഡിറ്റോറിയത്തിന് പുറത്ത് നിന്നവർ അകത്തേക്ക് ഓടിക്കയറിയപ്പോൾ ഉണ്ടായ തിരക്കുമാണ് അപകടമുണ്ടാക്കിയത്. പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥികളുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here