കുസാറ്റ് ദുരന്തത്തില്‍ നിന്നും മോചിതരാകാതെ വിദ്യാര്‍ഥികള്‍; ഇന്നലെ ക്യാമ്പസില്‍ എത്തിയത് 10 വിദ്യാര്‍ഥികള്‍ മാത്രം
കൊച്ചി: കുസാറ്റ് ദുരന്തത്തില്‍ നിന്നും മോചിതരാകാതെ വിദ്യാര്‍ഥികള്‍. സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ ഇന്നലെ ക്ലാസുകൾ ആരംഭിച്ചെങ്കിലും 1300 വിദ്യാർഥികളിൽ 10 പേർ മാത്രമാണ് ക്യാംപസിൽ എത്തിയത്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയില്‍ സംഗീതനിശയ്ക്കിടെയുണ്ടായ ദുരന്തം വിദ്യാര്‍ഥികളെ വേട്ടയാടുന്നുവെന്നതിന്റെ തെളിവ് കൂടിയായി ഇത്.
സ്കൂൾ ഓഫ് എൻജിനീയീറിങ്ങിൽ ബിടെക് 5, 7 സെമസ്റ്റർ ക്ലാസുകളാണ് ഇന്നലെ ആരംഭിച്ചത്. ബിടെക് ഒന്ന്, മൂന്ന് സെമസ്റ്റർ ക്ലാസുകൾ 4-ന് പുനരാരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. അധ്യാപകർ ഓരോ വിദ്യാർഥിയെയും അവരുടെ വീടുകളിൽ വിളിച്ചു നേരിട്ടും രക്ഷിതാക്കൾ മുഖേനയും ആശ്വസിപ്പിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. നേരിട്ട് വരാൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്കും ജീവനക്കാർക്കും മാതാപിതാക്കൾക്കും ഫോണിൽ കൗൺസലർമാരുമായി ബന്ധപ്പെടാം.
എല്ലാ ദിവസവും രാവിലെ 10.30 മുതൽ വൈകിട്ട് 4.30 വരെ 9037140611, 7594862553, 9778440326 എന്നീ നമ്പറുകളിലും വൈകിട്ട് 3.30 മുതൽ രാത്രി 9.30 വരെ 9846136125, 9074744351, 8368665997 എന്നീ നമ്പറുകളിലും സേവനം ലഭ്യമാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here