കുസാറ്റ് ദുരന്തത്തില്‍ മരിച്ച മൂന്ന് വിദ്യാര്‍ഥികളെ തിരിച്ചറിഞ്ഞു; രണ്ട് പെണ്‍കുട്ടികളുടെ നില അതീവ ഗുരുതരം

കൊച്ചി: കളമശേരി കുസാറ്റ് ക്യാംപസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തില്‍ മരിച്ച നാലുപേരില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞു. നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ റുഫ്ത, കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, കോഴിക്കോട് താമരശേരി സ്വദേശി സാറാ തോമസ്‌ എന്നിവരെയാണു തിരിച്ചറിഞ്ഞത്. മരിച്ച മൂന്നു പേരും രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ്. ഇവരുടെ മൃതദേഹം കളമേശരി മെഡിക്കൽ കോളജ് ആശുപത്രിയിലാണുള്ളത്.

തിക്കിലും തിരക്കിലും 72 പേർക്ക് പരുക്കേറ്റു. ഇതില്‍ രണ്ടു പെൺകുട്ടികളുടെ നില അതീവഗുരുതരമാണ്. പരുക്കേറ്റവർ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്.

ഇന്ന് ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു. വൈകിട്ട് ഏഴു മണിയോടെ ക്യാംപസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ സംഗീതനിശ ആരംഭിക്കുന്നതിനു തൊട്ടുമുന്‍പായിരുന്നു ദുരന്തം. മഴ പെയ്തതോടെ പുറത്തുനിന്നുള്ളവർ ഉൾപ്പെടെ നിരവധി ആളുകൾ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറി. ഇതിനിടെ തിരക്കിൽപ്പെട്ട് പടിക്കെട്ടിൽ വീണ വിദ്യാർഥികളുടെ മുകളിലേക്ക് മറ്റുള്ളവരും വീഴുകയായിരുന്നു. ഇതിനിടയില്‍പ്പെട്ട കുട്ടികള്‍ക്കെല്ലാം പരുക്കുപറ്റിയിട്ടുണ്ട്. ക്യാംപസിനുള്ളിലുള്ള വിദ്യാർഥികളെ പൊലീസിന്റെ നേതൃത്വത്തിൽ ഒഴിപ്പിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top