സിബിഐ ഉദ്യോഗസ്ഥര്‍ എന്ന പേരിൽ 59 ലക്ഷം തട്ടി; കസ്റ്റംസ് കൈമാറിയ കേസെന്ന പേരില്‍ ഭീഷണി
സിബിഐ, കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന വ്യാജേനെ 54 കാരനിൽ നിന്നും അര ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു. നവംബർ 26 നും ഡിസംബർ 2 നും ഇടയിൽ 59 ലക്ഷം രൂപയാണ് താനെ സ്വദേശിക്ക് നഷ്ടപ്പെട്ടത്. ഇയാളുടെ പേരിൽ വന്ന പാഴ്‌സൽ പിടിച്ചെടുത്തതായും അതിനുള്ളിൽ മയക്കുമരുന്ന് കണ്ടെത്തിയതായും അവകാശപ്പെട്ടാണ് തട്ടിപ്പ് സംഘം ആദ്യം വിളിക്കുന്നത്.
Also Read: ‘ഡിജിറ്റൽ അറസ്റ്റിൽ’ യുവതിയുടെ തുണിയഴിപ്പിച്ചു; 26കാരിയുടെ ഞെട്ടിക്കുന്ന അനുഭവം
ഡൽഹിയിൽ നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥൻ എന്നാണ് ആദ്യം ഫോണിലൂടെ പരിചയപ്പെടുത്തിയത്. കേസ് സിബിഐക്ക് കൈമാറുമെന്ന് വിളിച്ചയാൾ അറിയിച്ചു. തുടർന്ന് സിബിഐ ഉദ്യോഗസ്ഥർ എന്ന് അവകാശപ്പെട്ട് പല തവണ സംഘം വിളിക്കുകയായിരുന്നു. പിന്നീട് പ്രശ്‌നം പരിഹരിക്കാനും കേസുകളിൽ നിന്ന് പേര് ഒഴിവാക്കാനും 59 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. ഈ തുക വിളിച്ചവർ പറഞ്ഞ അക്കൗണ്ടിലേക്ക് ട്രാൻഫർ ചെയ്ത് കൊടുക്കുകയായിരുന്നു.
വളരെ വൈകി തട്ടിപ്പിന് ഇരയായെന്ന് മനസിലായ താനെ സ്വദേശി പരാതിയുമായി സമീപിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭാരതീയ നിയമ സംഹിതയിലെ (ബിഎൻഎസ്) 318(4) (വഞ്ചന), 319(2) (ആൾമാറാട്ടം) എന്നീ വകുപ്പുകൾ പ്രകാരവും ഐടി നിയമത്തിലെ പ്രധാന വകുപ്പുകൾ ചുമത്തിയും കേസെടുത്തതായി പോലീസ് അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here