സ്വത്ത് വിവരങ്ങൾ മാത്യു കുഴൽനാടനെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് സി.വി.വർഗീസ്

തൊടുപുഴ: സിപിഎം നേതാക്കളുടെ സ്വത്ത് വിവരങ്ങൾ മാത്യു കുഴൽനാടനെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് സി.വി.വർഗീസ്. സിപിഎം ജില്ലാ സെക്രട്ടറിമാരായ സി.എന്‍.മോഹനനും സി.വി.വര്‍ഗീസും അനധികൃതമായി സ്വത്തു സമ്പാദിച്ചിട്ടുണ്ടെന്നും അതു നിഷേധിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനു കഴിയുമോയെന്നും മാത്യു കുഴല്‍ നാടന്‍ കഴിഞ്ഞ ദിവസം വെല്ലുവിളിച്ചിരുന്നു. ഇതിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
കുഴല്‍നാടന്‍ ചിന്നക്കനാലിലെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട ക്രമക്കേടുകളും അദ്ദേഹത്തിനെതിരെ ഉയര്‍ന്ന വിമർശനങ്ങൾക്കുമാണ് മറുപടി പറയേണ്ടതെന്നും സിപിഎമ്മിനെ നന്നാക്കാന്‍ വരേണ്ടെന്നും സി.വി.വര്‍ഗീസ് പറഞ്ഞു.
തന്റെയോ സി എന്‍ മോഹനനന്റെയോ സ്വത്തു വിവരം കുഴല്‍നാടനെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. നേതാക്കന്മാരുടെ ജീവിതം, അവരുടെ കുടുംബാംഗങ്ങളുടെ ജീവിതരീതി, പശ്ചാത്തലം ഇവയൊക്കെ പാര്‍ട്ടിക്ക് ബോധ്യമുണ്ട്. പാര്‍ട്ടിയുടെ അച്ചടക്കത്തെയൊക്കെ പാലിച്ചുകൊണ്ടു ജീവിക്കുന്നവരാണ് ഞങ്ങള്‍ എന്നാണ് സി.വി.വര്‍ഗീസ് പറഞ്ഞത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here