അച്ചു ഉമ്മന് എതിരായ സൈബർ അധിക്ഷേപം; കേസിൽ തുടർനടപടി ഇല്ലാതെ പോലീസ്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിച്ച കേസിലെ പ്രതി കെ.നന്ദകുമാറിനെതിരെ നടപടിയെടുക്കാതെ പോലീസ്.
അച്ചു ഉമ്മന്റെ പരാതിയിൽ പൂജപ്പുര പോലീസ് കേസെടുത്തെങ്കിലും നന്ദകുമാറിനെ ഇനിയും ചോദ്യം ചെയ്യാൻ തയ്യാറായിട്ടില്ല. ഉന്നതതല സമ്മർദ്ദം മൂലമാണ് പോലീസ് നടപടി സ്വീകരിക്കാത്തതെന്നാണ് സൂചന.

ഇടതു സർവ്വീസ് സംഘടനാ മുൻ നേതാവായ നന്ദകുമാറിന് സർവ്വീസിൽ നിന്ന് വിരമിച്ച ശേഷം ഐഎച്ച്ആർഡിയിൽ ഉന്നത തസ്തികയിൽ പുനർനിയമനം നൽകിയിരുന്നു.
ഇത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലർ ഇടപ്പെട്ടാണെന്നും വിമർശനം ഉണ്ടായിരുന്നു.

ഈ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.

അതേസമയം മുഖ്യമന്ത്രിയെയും , മന്ത്രിമാരെയും കുടുംബാംഗങ്ങളെയും സമൂഹമാധ്യമങ്ങൾ വഴി അവഹേളിച്ചതിന് കഴിഞ്ഞ രണ്ടു വർഷത്തിനിടെ സർക്കാർ ജീവനക്കാരുടെ പേരിൽ പത്തോളം കേസുകളാണ് എടുത്തിട്ടുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top