പോലീസില്‍ ശൈലജ പരാതി കൊടുത്തിട്ട് 21 ദിവസമായിട്ടും എന്തുകൊണ്ട് നടപടി എടുത്തില്ലെന്ന് യുഡിഎഫ് വനിതാ എംഎല്‍എമാര്‍; ആഭ്യന്തരവകുപ്പ് തികഞ്ഞ പരാജയം

കോഴിക്കോട്: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജക്കെതിരായ സൈബര്‍ ആക്രമണത്തെ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് യുഡിഎഫ് എംഎല്‍എമാരായ കെ.കെ.രമയും ഉമാ തോമസും. ഇത്തരം പ്രചാരണ ങ്ങള്‍ക്ക് യുഡി എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലുമായി ഒരു ബന്ധവുമില്ലെന്നും ഇവര്‍ പറഞ്ഞു. പോലീസും ആഭ്യന്തരവകുപ്പും സിപിഎമ്മിന്റെ നിയന്ത്രണത്തിലാണ്.
പോലീസില്‍ ശൈലജ പരാതി കൊടുത്തിട്ട് 21 ദിവസമായിട്ടും എന്തുകൊണ്ട് നടപടി എടുത്തില്ല. സൈബര്‍ ആക്രമണം ആഭ്യന്തരവകുപ്പിന്റെ പരാജയമാണ്-എംഎല്‍എമാര്‍ ആരോപിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നടന്ന പാനൂര്‍ സ്‌ഫോടനത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും രമ ആവശ്യപ്പെട്ടു. കെ.കെ.ശൈലജയെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. മുസ്ലിം ലീഗ് നേതാവും ന്യൂ മാഹി പഞ്ചായത്ത് അംഗവുമായ അസ്ലമിനെതിരെയാണ് കേസെടുത്തത്. വാട്‌സാപ്പില്‍ വ്യാജ വീഡിയോ പങ്കുവെച്ചെന്നാണ് ഇയാള്‍ക്കെതിരായ പരാതി. മങ്ങാട് സ്നേഹതീരം എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് സന്ദേശമിട്ടത്.
തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ വാര്‍ത്താസമ്മേളനത്തിൽ വൈകാരികമായി ശൈലജ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ പോലീസിലും തിരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നൽകുകയും ചെയ്തിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നേതാക്കളുമാണ് ഇത്തരം അധിക്ഷേപങ്ങൾക്ക് പിന്നിലെന്നാണ് ശൈലജയും ഇടതുമുന്നണിയും ആരോപിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here