മോശമായ ദൃശ്യങ്ങള്‍ യുട്യൂബിലൂടെ പ്രചരിപ്പിക്കുന്നുവെന്ന് മാലാ പാര്‍വതി; പരാതിയില്‍ അന്വേഷണം
സൈബര്‍ ആക്രമണത്തിനെതിരെ നടി മാലാ പാര്‍വതിയും പോലീസില്‍ പരാതി നല്‍കി. ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസ് നല്‍കിയ പരാതി വിവാദമായി തുടരുമ്പോഴാണ് സൈബര്‍ ആക്രമണത്തിനെതിരെയുള്ള മാലാ പാര്‍വതിയുടെ പരാതിയും ചര്‍ച്ചയാകുന്നത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ആണ് പരാതി നല്‍കിയത്.
ഹണി റോസിന്റെ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വയനാട്ടില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്.
സിനിമയിലെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് മോശമായ രീതിയില്‍ ചില യുട്യൂബര്‍മാര്‍ പ്രചരിപ്പിച്ചുവെന്നാണ് മാലാ പാര്‍വതിയുടെ പരാതിയില്‍ പറയുന്നത്. ഈ വീഡിയോകളുടെ ലിങ്കും പരാതിയുടെ കൂടെ നല്‍കിയിട്ടുണ്ട്. കേസെടുത്ത സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഹണി റോസ് നല്‍കിയ പരാതിയെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്ത ബോബി ചെമ്മണ്ണൂരിനെ കൊച്ചിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. നടി പരാതി നല്കിയതുമുതല്‍ വ്യവസായി പോലീസ് നിരീക്ഷണത്തിലായിരുന്നു. ഒളിവില്‍ പോകാനുള്ള ചെമ്മണ്ണൂരിന്റെ നീക്കം തകര്‍ന്നു. ഇതോടെയാണ് വ്യവസായി പിടിയിലായത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here