കോടിയേരിയെ അനുസ്മരിച്ച മുഖ്യമന്ത്രിക്ക് സൈബര്‍ വിമര്‍ശനം; ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ രൂക്ഷമായ പ്രതികരണങ്ങള്‍

കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമവാര്‍ഷിക ദിനമായ ഇന്ന് അദ്ദേഹത്തെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിമര്‍ശനങ്ങള്‍. പിവി ആന്‍വറിനെ അനുകൂലിച്ചും കോടിയേരിയുടെ എകെജി സെന്റിറിലെ പൊതുദര്‍ശനം ഒഴിവാക്കിയതില്‍ വിമര്‍ശിച്ചുമാണ് സൈബര്‍ ഇടത്തില്‍ കമന്റുകള്‍ നിറയുന്നത്. കോടിയേരിയുടെ സംസ്‌കാരത്തിന് പിന്നാലെ തന്നെ മുഖ്യമന്ത്രിയും കുടുംബവും നടത്തിയ വിദേശ യാത്രയും കമന്റുകളില്‍ ചിലര്‍ ഉന്നയിക്കുന്നുണ്ട്.

തലസ്ഥാനത്ത് രാഷ്ട്രീയ പ്രവര്‍ത്തനവുമായി നിറഞ്ഞ് നിന്ന കോടേരിയുടെ ഭൗതിക ശരീരം എകെജി സെന്ററില്‍ എത്തിക്കാത്തില്‍ കടുത്ത വിമര്‍ശനം അന്ന് മുതല്‍ തന്നെ നിലനില്‍ക്കുന്നുണ്ട്. പാര്‍ട്ടി സംസ്ഥാന കമ്മറ്റി ഓഫീസായ എകെജി സെന്ററില്‍ പൊതുദര്‍ശനം കോടിയേരി പോലും ആഗ്രഹിച്ചിട്ടുണ്ടാകും എന്നാണ് ഉയര്‍ന്നിരുന്ന വിമര്‍ശനം. എന്നാല്‍ കുടുംബത്തിന്റെ തീരുമാനം എന്ന് വ്യക്തമാക്കിയ ഭൗതിക ശരീരം ചെന്നൈയില്‍ നിന്നും നേരെ കണ്ണൂരില്‍ എത്തിക്കുകയും തിരക്കിട്ട് സംസ്‌കാരം നടത്തുകയുമായിരുന്നു. അടുത്ത ദിവസം പുലര്‍ച്ചെ തന്നെ മുഖ്യമന്ത്രിയുടെ കുടുംബവും യൂറോപ്പിലേക്ക് യാത്രയാവുകയും ചെയ്തു. ഇതില്‍ കോടിയേരിയുടെ കുടുംബം പാര്‍ട്ടിയെ ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. എന്നാല്‍ കോടിയേരിയെ ഇഷ്ടപ്പെടുന്നവര്‍ക്കുള്ള അമര്‍ഷമാണ് കമന്റുകളായി നിറയുന്നത്. മുഖ്യമന്ത്രിയേയും പാര്‍ട്ടിയേയും വെല്ലുവിളിച്ച പിവി അന്‍വര്‍ കോടിയേരി വിഷയം ഉന്നയിക്കുകയും ചെയ്തു. ഇതോടെയാണ് വീണ്ടും വിമര്‍ശനം കടുക്കുന്നത്.

വലിയ ഇതിഹാസമായി കോടിയേരി സഖാവിനെ പുകഴ്തിയിട്ടും തിരുവനന്തപുരത്ത് ഒന്ന് പൊതുദര്‍ശനത്തിന് അനുവദിക്കാത്തവര്‍ ആണ് എന്ന കാര്യം കേരളത്തിലെ ജനങ്ങള്‍ മറന്നിട്ടില്ലെന്നായിരുന്നു ഒരു കമന്റ്. മുഖ്യമന്ത്രിയുടെ വിദേശയാത്രയേയും പലരും പരാമര്‍ശിക്കുന്നുണ്ട്. കോടിയേരി ഉണ്ടായിരുന്നെങ്കില്‍ പോലീസിലെ ആര്‍എസ്എസ് വത്കരണത്ത ശക്തമായി പ്രധിരോധിച്ചേനെ എന്നും അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശവും കമന്റുകളില്‍ നിറയുന്നുണ്ട്. ആര്‍.എസ്.എസ് അടിമയായ വിജയന് ബോധം നഷ്ടപ്പെട്ടോ എന്ന ചോദ്യമാണ് ഒരാള്‍ ഉയര്‍ത്തിയിട്ടുണ്ട്. പിണറായി വിജയനെ പോലെ ആര്‍എസ്എസിന്റെ ചെരുപ്പ് നക്കിയില്ല കോടിയേരി സഖാവ് എന്ന കടുത്ത അഭിപ്രായവും രേഖപ്പെടുത്തിയിട്ടുണ്ട്. അടിമയായി ആയിരം കൊല്ലം ജീവിക്കുന്നതിലും നല്ലത് അന്‍വറായി അരദിവസം ജീവിക്കുന്നതാണ് സഖാക്കളെ എന്ന അന്‍വര്‍ അനുകൂല കമന്റും പോസിറ്റിന് താഴെയുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top