കൊച്ചിക്കാരിയില്‍ നിന്നും തട്ടിയത് നാലരക്കോടി; കൊല്‍ക്കത്തയിലെ സൈബര്‍ തട്ടിപ്പ് വീരന്‍ കേരള പോലീസിന്റെ കസ്റ്റഡിയില്‍
സൈബര്‍ തട്ടിപ്പില്‍ കോടികള്‍ തട്ടിയ കേസിലെ മുഖ്യപ്രതി പിടിയില്‍. കൊല്‍ക്കത്ത സ്വദേശിയായ രംഗന്‍ ബിഷ്‌ണോയിയെ ആണ് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി സ്വദേശിനിയില്‍ നിന്നും നാലരക്കോടി രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി മുഴക്കിയായിരുന്നു പ്രതികള്‍ തട്ടിപ്പ് നടത്തിയത്.
കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്ന് വിമാനമാര്‍ഗം കൊച്ചിയിലെത്തിക്കും. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൈബര്‍ തട്ടിപ്പ് റാക്കറ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇയാളില്‍ നിന്നും ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
കൊല്‍ക്കത്തയില്‍ ഇരുന്നാണ് രംഗന്‍ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കിയത്. ഈ കേസുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി സ്വദേശികളായ രണ്ട് പേരെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. തട്ടിപ്പിന് വേണ്ടിയുള്ള ബാങ്ക് അക്കൗണ്ടുകള്‍ സംഘടിപ്പിച്ചു നല്‍കിയത് ഇവര്‍ ആയിരുന്നു. ഈ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്‍ക്കത്തയിലെ അറസ്റ്റ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here