സൈബര്‍ തട്ടിപ്പില്‍ ഇനി അങ്ങനെ കുരുങ്ങില്ല; കോട്ടയത്തെ വീട്ടമ്മക്ക് പിന്നാലെ തട്ടിപ്പുകാരെ പറപ്പിച്ച് ഓട്ടോഡ്രൈവറും

കോട്ടയത്തെ വീട്ടമ്മക്ക് പിന്നാലെ സൈബര്‍ തട്ടിപ്പുകാരെ പറപ്പിച്ച് കൊച്ചിയിലെ ഓട്ടോഡ്രൈവര്‍ മുഹമ്മദ്‌ അഷ്‌റഫും. മകളെ സുഹൃത്തുക്കള്‍ക്കൊപ്പം ലഹരിയുമായി പിടിച്ചെന്നും മോചനത്തിന് പണം വേണമെന്നും പറഞ്ഞ് വീഡിയോകോള്‍ വന്നപ്പോള്‍ കുടുങ്ങാതെ സൈബര്‍സെല്ലില്‍ പരാതി നല്‍കുകയാണ് വീട്ടമ്മ ചെയ്തത്. ഇതേ രീതിയില്‍ തട്ടിപ്പ് ശ്രമം പരാജയപ്പെടുത്തുകയാണ് മുഹമ്മദ് അഷ്‌റഫും ചെയ്തത്.

ഓട്ടത്തിനിടെയാണ് അഷ്‌റഫിന് ഫോൺകോൾ വന്നത്. പാഴ്സല്‍ കമ്പനിയില്‍ നിന്നാണ് വിളിക്കുന്നത്. മുംബൈയില്‍ നിന്നും ചെന്നൈയിലേക്ക് പാഴ്സല്‍ അയച്ചോ എന്നായിരുന്നു ചോദ്യം. ഇല്ലെന്ന് പറഞ്ഞപ്പോള്‍ നിങ്ങളുടെ ഫോണ്‍ നമ്പര്‍ പാഴ്സലില്‍ ഉണ്ട്. ഇതില്‍ നിയമവിരുദ്ധ വസ്തുവുണ്ട്. പോലീസിനെ അറിയിക്കും. മുംബൈ സ്റ്റേഷനില്‍ ഹാജരാകണം എന്നും പറഞ്ഞാണ് ഹിന്ദിയില്‍ ഭീഷണി മുഴക്കിയത്. ഇത് തട്ടിപ്പാണെന്ന് തനിക്കറിയാം. പോലീസില്‍ വിവരം അറിയിക്കും എന്ന് സ്വരം കടുപ്പിച്ച് പറഞ്ഞതോടെ ഫോണ്‍ കട്ടായി. പോലീസിന് ഈ കാര്യത്തില്‍ വിവരം നല്‍കിയതായാണ് അഷ്‌റഫ്‌ പറഞ്ഞത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top